നടന് കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നവരാണ്. മക്കളെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും.
പാട്ടും ഡാന്‍സുമൊക്കെയായി ഇവര്‍ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകള്‍ ദിയ നേടിയെടുത്തത്. സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ.
ബിഗ് സ്ക്രീനില്‍ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തില്‍ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്സ്മാഷും ഡാന്‍സ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. ഇപ്പോള്‍ യൂട്യൂബിലും സജീവമാണ് ദിയ. ദിയ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.
ഇപ്പോഴിതാ തന്നെ കുറിച്ചുള്ള റൂമറുകളെ കുറിച്ച് സംസാരിക്കുകയാണ് ദിയ തന്റെ പുതിയ വീഡിയോയിലൂടെ. താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റൂമറുകളുമുണ്ടായിരുന്നുവെന്നും താനും അത് കണ്ടിരുന്നുവെന്നും ഫുഡ് കഴിച്ച് അയ്യോ വയറ് ചാടിപ്പോയേ എന്ന് പറഞ്ഞ് വയര്‍ പിടിച്ച് നില്ക്കുന്ന ഒരു സ്റ്റോറി താന്‍ പങ്കുവെച്ചിരുന്നുവെന്നും ദിയ പറയുന്നു.
ആ ഫോട്ടോയ്ക്കൊപ്പമായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നത്. ഫുഡ് പോയിസണ്‍ ആയി ഛര്‍ദിച്ച് ആശുപത്രിയില്‍ കിടന്നാല്‍ ചിലപ്പോള്‍ പ്രസവം കഴിഞ്ഞ് കിടക്കുകയാണെന്ന് അവര്‍ എഴുതിയിടുമെന്നും ഒട്ടും നിലവാരമില്ലാത്ത വൃത്തികെട്ട കണ്ടന്റ് എഴുതുന്ന ഒരു പേജ് താന്‍ വേറെ കണ്ടിട്ടില്ലെന്നും ദിയ പറയുന്നു.