സോഷ്യല്‍മീഡിയയിലെ താരങ്ങളാണ് ദിയയും ഫവാസും. ദമ്പതികളായ ഇരുവരും ടിക് ടോക്ക് വീഡിയോകള്‍ ചെയ്താണ് മലയാളികള്‍ക്ക് പരിചിതരായത്. ഇന്ന് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലൊക്കെ സജീവമാണ് ഇരുവരും.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട് ദിയയും ഫവാസും. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ ബസിംഗ ഫാമിലി എന്ന പരിപാടിയിലും ഇരുവരും എത്തുന്നുണ്ട്.
ഷോയില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയാണ് ദിയയും ഫവാസും പറയുന്നത്. ഈ പരിപാടിയുടെ പ്രോമൊ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇരുവരും വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നതും കാണാം. താനും സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ ഡാന്‍സ് സ്‌കൂളില്‍ ഡാന്‍സ് പഠിക്കാന്‍ വന്ന ആളായിരുന്നു ദിയയെന്ന് ഫവാസ് പറയുന്നു. അപ്പോഴാണ് തന്നെ കറക്കിയെടുത്തതെന്ന് ദിയയും പറഞ്ഞു.
Also Read; എല്ലാം കൊണ്ടും ഭാഗ്യവാന്‍, താരരാജാവ് മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പടിക്കല്‍ പറയുന്നത് കേട്ടോ
തങ്ങളുടെ വിവാഹത്തിന് തന്റെ ഫാമിലി എതിര്‍പ്പായിരുന്നുവെന്നും എന്നാല്‍ ഫവാസിന്റെ ഫാമിലി ഓകെയായിരുന്നുവെന്നും ദിയ പറയുന്നു. എന്നെങ്കിലും ഉമ്മ തന്നെ സ്‌നേഹത്തോടെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ ഇപ്പോഴെന്ന് വികാരഭരിതയായി ദിയ പറഞ്ഞു.
ഫാമിലിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അതല്ലാതെ മറ്റൊന്നും വിവാഹ ശേഷം സംഭവിച്ചിട്ടില്ലെന്നും വിവാഹത്തിന് മുമ്പ് തങ്ങള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴെന്നും ദിയ കൂട്ടിച്ചേര്‍ത്തു. വിവാഹസമയത്ത് മതത്തിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അതൊന്നും തങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ലെന്നൂം ദിയയും ഫവാസും പറയുന്നു.