ഓഡിയോ പുറത്ത് വന്നിട്ടും, ഗര്‍ഭിണിയായ ഭാര്യയെ ഇത്രയധികം കഷ്ടപ്പെടുത്തിയിട്ടും നാണമില്ലാതെ ന്യായം പറയുന്നോ? സത്യം മാത്രമെ വിജയിക്കൂ എന്ന് പറഞ്ഞ നടന് പൊങ്കാല

195

തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗം ഇപ്പോള്‍ കലുഷിതമായി. ദിവ്യ ശ്രീധറും ഭര്‍ത്താവ് അര്‍ണവുമാണ് ചര്‍ച്ചയില്‍ നിറഞ്ഞി നില്‍ക്കുന്നത്. സീരിയല്‍ നടനായ ഭര്‍ത്താവ് അതേ സീരിയലിലെ നായികയുമായി പ്രണയത്തിലാണെന്നും അത് ചോദ്യംചെയ്തതിന് നടി ആക്ര മി ച്ചു എന്നുമാണ് ഭാര്യയായ ദിവ്യ ആരോപിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞ് ദിവ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അര്‍ണവ്. ഭര്‍ത്താവ് സ്നേഹിക്കുന്ന ആ നായിക മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയതാരം അന്‍ഷിത അന്‍ചിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

സീരിയല്‍ ലോകത്തു തന്നെയുള്ള ദിവ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയിച്ചാണ് വിവാഹം ചെയ്തത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ഇപ്പോള്‍ ദിവ്യ ഗര്‍ഭിണിയുമാണ്. ഇതിനിടെയാണ് തന്റെ ഭര്‍ത്താവ് അര്‍ണവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണെന്നും അവര്‍ മുസ്ലിം ആയതിനാല്‍ തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് പദ്ധതിയെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.

ALSO READ- എന്റെ മുറിവുകള്‍ ഉണങ്ങുന്നു, 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ, ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു; ശ്രദ്ധേയമായി അഭയ ഹിരണ്‍മയിയുടെ കുറിപ്പ്

തമിഴിലെ ഹിറ്റ് സീരിയലായ ചെല്ലമ്മ എന്ന പരമ്പരയിലെ താരങ്ങളാണ് അര്‍ണവും അന്‍ഷിതയും. താന്‍ സെറ്റിലേക്ക് ചെല്ലുമ്പോള്‍ മാനേജര്‍മാരെ പുറത്തിരുത്തി അര്‍ണവും അന്‍ഷിതയും അടുത്ത് ഇടപഴകുന്നതായി കണ്ടെന്നും ഇത് ചോദ്യംചെയ്തതിന് അന്‍ഷിത തന്നെ മര്‍ ദ്ദി ച്ചു എന്നുമാണ് ദിവ്യ ആരോപിച്ചിരിക്കുന്നത്. പിന്നാലെ പ്രശ്നം കൂടുതല്‍ വഷളാക്കി അന്‍ഷിതയുടെയും അര്‍ണവിന്റെയും വിശദീകരണ വീഡിയോയും പുറത്തെത്തിയിരുന്നു.

ദിവ്യയെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും ഗര്‍ഭിണിയായ ഭാര്യയെ തല്ലിയെന്നും ആരോപിച്ച് ആരാധകരും അര്‍ണവിനെ വളഞ്ഞിട്ട് ആ ക്ര മിക്കുകയാണ്. അതേസമയം, ദിവ്യ പറയുന്നത് എല്ലാം കള്ളമാണ് എന്ന നിലപാടിലാണ് അര്‍ണവ് ഉറച്ചു നില്‍ക്കുന്നത്. സത്യം മാത്രമെ വിജയിക്കൂ എന്ന് പറയുന്ന അര്‍ണവിന്റെ വീഡിയോയ്ക്ക് നേരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

ALSO READ- അമ്മ എന്നെ പിടിച്ച് അവർക്ക് മക്കളില്ല എന്ന് പറഞ്ഞ് അവരുടെ കയ്യിൽ കൊടുത്തു, ഞാൻ ഇറങ്ങി ഓടി: കൂട്ടിക്കാലത്തെ ദുരിതങ്ങളെ കുറിച്ച് സങ്കടത്തോടെ ഭാഗ്യലക്ഷ്മി

അഞ്ച് വര്‍ഷം പ്രണയിച്ച ശേഷമാണ് നടിയായ ദിവ്യയും മുഹമ്മദ് എന്ന അര്‍ണവും വിവാഹിതരായത്. ദിവ്യയെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാണ് താരം തന്നെ ആരോപിച്ചിരിക്കുന്നത്. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടിയാണ് മതം മാറുന്നതെന്ന് പറഞ്ഞിരുന്നെന്നും വിവാഹം രഹസ്യമാക്കി വെയ്ക്കണമെന്നുമാണ് അര്‍ണവ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദിവ്യ ഗര്‍ഭിണിയായതോടെ വിവാഹിതയായെന്ന വാര്‍ത്ത താരം പുറത്തുവിടുകയായിരുന്നു. ഇതോടെയാണ് അര്‍ണവുമായി തര്‍ക്കങ്ങള്‍ ആരംഭിച്ചത്.

ഈ കാലത്താണ് താന്‍ നായകനായി അഭിനയിക്കുന്ന ചെല്ലമ്മ എന്ന സീരിയലിലെ നായികയായ അന്‍ഷിതയുമായി തനിയ്ക്ക് പ്രണയ ബന്ധമുണ്ട് എന്ന് അര്‍ണവ് ദിവ്യയോട് തുറന്ന് പറഞ്ഞത്. അന്‍ഷിതയ്ക്കൊപ്പമുള്ള ഫോട്ടോയും അര്‍ണവ് ദിവ്യയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഇതിന്റെ എല്ലാം സ്‌ക്രീന്‍ പ്രിന്റുകള്‍ വിദ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. അര്‍ണവും അന്‍ഷിതയും പ്രണയത്തിലാണെന്ന് തെളിയിക്കുന്ന ചില ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിരുന്നു.

ഈ സമയത്താണ് ‘ജനങ്ങള്‍ സത്യം തിരിച്ചറിയുന്നത് വരെ ഞാന്‍ പോരാടും. സത്യം ഒരുപാട് കാലം നിങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ സാധിയ്ക്കില്ല. നിയമം വിജയിക്കും. ഈ വിഷയത്തില്‍ ആരാണ് തെറ്റ് ചെയ്തത് എന്ന് ദൈവത്തിന് അറിയാം. സത്യം അറിയാതെ ആരെയും സപ്പോര്‍ട്ട് ചെയ്യരുത്’എന്ന് പറഞ്ഞുകൊണ്ട് അര്‍ണവ് പുതിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതിന് താഴെ ആരാധകര്‍ പൊങ്കാലയിടുകയാണ്.

നല്ലവനായി അഭിനയിക്കല്ലേ, നാണമുണ്ടോ നിങ്ങള്‍ക്ക്, ഗര്‍ഭിണിയായ ഭാര്യയെ ഇത്രയേറെ കഷ്ടപ്പെടുത്തിയിട്ട് ന്യായം പറയുന്നോ എന്നാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്.

Advertisement