ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നായിക ആയിരുന്നു നടി ദിവ്യ ഉണ്ണി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള നടിക്ക് ആരാദകരും ഏറെയാണ്. മലയാളത്തിലെ മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പവും അന്നത്തെ യുവനിരയ്ക്ക് ഒപ്പവും ദിവ്യാ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
വിനയന്റെ സംവിധാനത്തിൽ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് മിന്നി തിളങ്ങുകയായിരുന്നു. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെയാണ് സിനിമയോട് വിട പറഞ്ഞത്.
അതേസമയം, സുരേഷ് ഗോപിയാകട്ടെ മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ്. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. താരത്തിന്റെ തീപ്പൊരി കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകരേറെയാണ്.
സുരേഷ് ഗോപിക്ക് നടനെക്കാളുപരിയായി മലയാളികൾ ഏറെ ആരാധിക്കുന്ന ഒരു നല്ല വ്യക്തിത്വം കൂടിയുണ്ട്. ഒരു നല്ല മനുഷ്യ സ്നേഹിയായ സുരേഷ് ഗോപി ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എത്താറുണ്ട്. സഹായങ്ങൾ വാരിക്കോരി നൽകുന്നയാളാണ്.
ദിവ്യ ഉണ്ണിയുടെ നായകനായും സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. ഇന്നും ചർച്ച ചെയ്യുന്ന ചിത്രമാണ് പ്രണയവർണ്ണങ്ങൾ. അതുപോലെ മാർക്ക് ആന്റണി എന്ന ചിത്രത്തിലും ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപി തനിക്കായി ചെയ്ത സഹായങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ.
തനിക്ക് ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടനെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമുണ്ട്. സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തും ഇപ്പോഴുമെല്ലാം ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമാണെന്നും താരം പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഒരു ഘട്ടത്തിൽ ഒരു സഹോദരനെ പോലെ ഒപ്പം നിന്ന ആളാണ് അദ്ദേഹം. അച്ഛൻ മരിച്ച സമയത്ത് അദ്ദേഹം എനിക്ക് ചെയ്തുതന്ന സഹായം വളരെ വലുതാണെന്നും താരം പറയുകയാണ്.
കോ വിഡ് കാലത്ത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ മര ണം. ഞങ്ങൾ അപ്പോൾ വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്. സുഖമില്ല എന്ന് പറഞ്ഞ് ആദ്യം വിളിച്ചപ്പോൾ തന്നെ സുരേഷേട്ടൻ കാര്യങ്ങൾ ഫോളോഅപ് ചെയ്യുന്നുണ്ടായിരുന്നു. രാധിക ചേച്ചിയും ഫോണിലൂടെ വിളിച്ചുകൊണ്ടിരുന്നു. മരണ വിവരം സ്ഥിരീകരിച്ച് മെസേജ് വന്നപ്പോൾ വേണ്ട നടപടികൾ എല്ലാം പൂർത്തിയാക്കി പിറ്റേന്ന് തന്നെ ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തു തന്നെന്നും ദിവ്യ ഉണ്ണി പറയുന്നു.
കൂടാതെ നടൻ ദിലീപ് സഹായിച്ചതിനെ കുറിച്ചും താരം ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. അതുപോലെ എടുത്തുപറയേണ്ട ഒരു കാര്യമാണ് ദിലീപേട്ടന്റെത്, അച്ഛ ൻ മരിച്ച സമയത്ത് കാണാനായി വന്നപ്പോൾ അച്ഛനെ കുറിച്ചുള്ള നല്ല ഓർമകളൊക്കെ അദ്ദേഹം പങ്കുവച്ചു. ആ ഒരു വിഷമഘട്ടത്തിൽ അത് വലിയൊരു ആശ്വാസമായി. ആ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദിവ്യാ ഉണ്ണി. സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചും താരം സംസാരിച്ചിരുന്നു. . സമയമാകുമ്പോൾ സിനിമയിലേക്കുള്ള മടങ്ങി വരവ് നടക്കട്ടെയെന്ന് താരം പറയുന്നത്ു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യുമെന്നും താൻ ബോധപൂർവ്വമല്ല സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും ദിവ്യ പറയുന്നുണ്ട്.
വർഷങ്ങൾക്കിപ്പുറവും താൻ ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്. ഇനിയും അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ വേണം തിരിച്ച് വരവ് എന്ന് ആഗ്രഹമുണ്ട്. മനസിൽ ഉറക്കുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യും. ഇപ്പോഴും സ്‌ക്രിപ്റ്റുകൾ കേൾക്കാറുണ്ട്. നൃത്തത്തെ ആധാരമാക്കിയുള്ള ചിത്രം ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
വാച്ച് ചാവക്കാട് പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതിന്റെ പിന്നിലെ കഥ തോണ്ടി പുറത്തിടും..