മണിച്ചേട്ടനെ ഞാന്‍ അപമാനിച്ചിട്ടില്ല, ഒത്തിരി സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ച് ചെയ്തു, എന്താണ് സത്യമെന്ന് എനിക്കറിയാം, കാലങ്ങളായുള്ള വിവാദത്തില്‍ പ്രതികരിച്ച് ദിവ്യ ഉണ്ണി

96

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായിക ആയിരുന്നു നടി ദിവ്യ ഉണ്ണി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിട്ടുള്ള നടിക്ക് ആരാദകരും ഏറെയാണ്. മലയാളത്തിലെ മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അന്നത്തെ യുവനിരയ്ക്ക് ഒപ്പവും ദിവ്യാ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

Advertisements

വിനയന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് മിന്നി തിളങ്ങുകയായിരുന്നു. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെയാണ് സിനിമയോട് വിട പറഞ്ഞത്.

Also Read:ഇനി അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ പറ്റില്ലല്ലോ, വിജയ് അഭിനയം നിര്‍ത്തുകയാണെന്നോര്‍ക്കുമ്പോള്‍ സങ്കടം വരും, തുറന്നുപറഞ്ഞ് മമിത ബൈജു

സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ നടന്‍ കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് താരം പറഞ്ഞത് വലിയ വിവാദങ്ങളിലേക്ക് എത്തിയിരുന്നു. അതിനെ ചുറ്റിപ്പറ്റി ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആരാധകരില്‍ പലര്‍ക്കും ദിവ്യ ഉണ്ണിയോട് ഇന്നും മനസ്സില്‍ ദേഷ്യമുണ്ട്.

ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതേപ്പറ്റി തുറന്നുസംസാരിക്കുകയാണ് ദിവ്യ ഉണ്ണി. കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു പാട്ട് സീനില്‍ കലാഭവന്‍ മണിക്കൊപ്പം ദിവ്യക്ക് അഭിനയിക്കേണ്ടിയിരുന്നു, എന്നാല്‍ ഈ കറുമ്പനൊപ്പം താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ ആ പാട്ട് തന്നെ സിനിമയില്‍ നിന്നും ഉപേക്ഷിച്ചിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

Also Read:എനിക്ക് കണ്ടാല്‍ പ്രായം തോന്നാത്തതുകൊണ്ട് 18വയസ്സുകാരിയായ നായികയെ തേടിയുള്ള ഓഡിഷനിലേക്ക് ഞാനും പോയി, പക്ഷേ സംഭവിച്ചത്‌, മീനാക്ഷി രവീന്ദ്രന്‍ പറയുന്നു

ആ സംഭവത്തെ കുറിച്ച് സത്യത്തില്‍ തനിക്ക് ഒന്നും അറിയില്ലെന്നാണ് ദിവ്യ പറയുന്നത്. താന്‍ എന്ത് പറഞ്ഞാലും അത് വെറും ജസ്റ്റിഫിക്കേഷന്‍ പോലെയാവുമെന്നും നമ്മളുടെ ഭാഗം പറയുന്നത് പോലെ തോന്നുമെന്നും മണിച്ചേട്ടന്‍ പോയില്ലേ എന്നും ദിവ്യ ഉണ്ണി പറയുന്നു.

മണിച്ചേട്ടനുമായുള്ള ബന്ധം എത്രയോ നാളത്തെ ബന്ധമായിരുന്നു. ഒത്തിരി സിനിമകള്‍ തങ്ങള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നും ആ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് താന്‍ പറയുന്നു സത്യാവസ്ഥ എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്നും നെഗറ്റീവ് കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേര്‍ത്തു.

Advertisement