രാത്രി മുഴുവന്‍ ഉറങ്ങാതെ ജോലി തീര്‍ത്തു, ഒമ്പതാംമാസത്തിലും വിശ്രമിക്കാതെ ദിവ്യ, ഒടുവില്‍ തേടിയെത്തി കഠിനാധ്വാനത്തിനുള്ള അംഗീകാരം, സിങ്കപ്പെണ്ണെന്ന് വാഴ്ത്തി ആരാധകര്‍

147

തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗത്തെ നിറസാന്നിധ്യമായിരുന്ന നടി ദിവ്യ ശ്രീധറും ഭര്‍ത്താവ് അര്‍ണവും അടുത്തിടെ ചര്‍ച്ചയില്‍ നിറഞ്ഞിരുന്നു. സീരിയല്‍ നടനായ ഭര്‍ത്താവ് അതേ സീരിയലിലെ നായികയായ അന്‍ഷിത അഞ്ചിയുമായി പ്രണയത്തിലാണെന്നും അത് ചോദ്യംചെയ്തതിന് നടി ആക്ര മി ച്ചു എന്നുമാണ് ഭാര്യയായ ദിവ്യ ആരോപിച്ചിരുന്നത്.

Advertisements

ഇക്കാര്യം പറഞ്ഞ് ദിവ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. സീരിയല്‍ ലോകത്തു തന്നെയുള്ള ദിവ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയിച്ചാണ് വിവാഹം ചെയ്തത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു.

Also Read: വസ്ത്രധാരണത്തെ കുറിച്ച് ആരും മോശം പറഞ്ഞില്ല, തടിയെ കുറിച്ച് പറയുമ്പോള്‍ വല്ലാതെ വേദനിക്കും, തുറന്നുപറഞ്ഞ് ശാലിന്‍ സോയ

തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ദിവ്യ ഗര്‍ഭിണിയായപ്പോഴാണ് അര്‍ണവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലായതെന്ന് ദിവ്യ പറഞ്ഞിരുന്നു. അവര്‍ മുസ്ലിം ആയതിനാല്‍ ഗര്‍ഭം അലസിപ്പിച്ച് തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് പദ്ധതിയെന്നും ദിവ്യ ആരോപിച്ചിരുന്നു.

അടുത്തിടെയാണ് ദിവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ തമിഴ് ടെലിവിഷന്‍ പുരസ്‌കാര നിശയില്‍ കൈക്കുഞ്ഞുമായെത്തിയ ദിവ്യയുടെ വീഡിയോണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. താന്‍ ഇത്രത്തോളം ശക്തയായി നില്‍ക്കുന്നതിനെ കുറിച്ച് ദിവ്യ സംസാരിക്കുന്നുണ്ട്.

Also Read; യൂട്യൂബില്‍ 690k സബ്‌സ്‌ക്രൈബേഴ്‌സ്, ഇന്‍സ്റ്റയില്‍ 757k ഫോളോവേഴ്‌സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെയെന്ന് ഷുക്കൂര്‍ വക്കീല്‍

തന്റെ മൂന്നുമാസം പ്രായമായ കുഞ്ഞിനെയും എടുത്താണ് ദിവ്യ പരിപാടിയിലെത്തിയത്. സിങ്കപ്പെണ്ണ് എന്നാണ് പുരസ്‌കാര നിശയില്‍ ദിവ്യയെ വിശേഷിപ്പിച്ചത്. ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കുമ്പോഴും തന്റെ ഒമ്പതാമത്തെ മാസം വരെ ദിവ്യ അഭിനയിച്ചുവെന്നും രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്ന് തന്റെ ജോലികള്‍ തീര്‍ത്തുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തനിക്ക് ഈ പുരസ്‌കാരം സമ്മാനിച്ചതിന് സെവ്വന്തി സീരിയിലിലെ അണിയറ പ്രവര്‍ത്തകരോടും സണ്‍ടിവിയോടും നന്ദി പറയുന്നുവെന്ന് ദിവ്യ പറയുന്നു. ഗര്‍ഭിണിയായിട്ടും തന്നെ മാറ്റാതെ സീരിയല്‍ മുന്നോട്ട് കൊണ്ടുപോയി എ്ന്നും തനിക്ക് വേണ്ടി കഥ മാറ്റിയെന്നും എല്ലാ പിന്തുണകളും നല്‍കി കൂടെ നിന്നുവെന്നും അതിനാലാണ് തനിക്ക് ഇത്രയും ശക്തയായി നില്‍ക്കാന്‍ കഴിയുന്നതെന്നും ദിവ്യ പറയുന്നു.

Advertisement