തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗം ഇപ്പോള്‍ കലുഷിതമായി. വിദ്യ ശ്രീധറും ഭര്‍ത്താവ് അര്‍ണവുമാണ് ചര്‍ച്ചയില്‍ നിറഞ്ഞി നില്‍ക്കുന്നത്. സീരിയല്‍ നടനായ ഭര്‍ത്താവ് അതേ സീരിയലിലെ നായികയുമായി പ്രണയത്തിലാണെന്നും അത് ചോദ്യംചെയ്തതിന് നടി ആക്ര മി ച്ചു എന്നുമാണ് ഭാര്യയായ വിദ്യ ആരോപിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞ്‌വിദ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അര്‍ണവ്. ഭര്‍ത്താവ് സ്‌നേഹിക്കുന്ന ആ നായിക മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയതാരം അന്‍ഷിത അന്‍ചിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സീരിയല്‍ ലോകത്തു തന്നെയുള്ള വിദ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയിച്ചാണ് വിവാഹം ചെയ്തത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി വിദ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ഇപ്പോള്‍ വിദ്യ ഗര്‍ഭിണിയുമാണ്. ഇതിനിടെയാണ് തന്റെ ഭര്‍ത്താവ് അര്‍ണവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണെന്നും അവര്‍ മുസ്ലിം ആയതിനാല്‍ തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് പദ്ധതിയെന്നും വിദ്യ ആരോപിക്കുന്നുണ്ട്.
തമിഴിലെ ഹിറ്റ് സീരിയലായ ചെല്ലമ്മ എന്ന പരമ്പരയിലെ താരങ്ങളാണ് അര്‍ണവും അന്‍ഷിതയും. താന്‍ സെറ്റിലേക്ക് ചെല്ലുമ്പോള്‍ മാനേജര്‍മാരെ പുറത്തിരുത്തി അര്‍ണവും അന്‍ഷിതയും അടുത്ത് ഇടപഴകുന്നതായി കണ്ടെന്നും ഇത് ചോദ്യംചെയ്തതിന് അന്‍ഷിത തന്നെ മര്‍ ദ്ദി ച്ചു എന്നുമാണ് വിദ്യ ആരോപിക്കുന്നത്.
‘ഞാന്‍ ഗര്‍ഭിണിയാണ്, അത് അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് എന്റെഭര്‍ത്താവിനോട് ഇങ്ങനെ ഇടപഴകുന്നത്’ എന്ന് ചോദിച്ചതിനാണ് ബോട്ടില്‍ കൊണ്ട് അന്‍ഷിത ആക്ര മി ച്ചതെന്നാണ് വിദ്യ പറയുന്നത്.
അതേസമയം, വിദ്യ പറഞ്ഞത് നുണയാണെന്ന് അര്‍ണവ് പറയുന്നു. ചെല്ലമ്മയുടെ സെറ്റിലേക്ക് ദിവ്യ വരുമ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിയ്ക്കുകയായിരുന്നു. കൂടെ മാനേജര്‍മാര് ഉണ്ടായിരുന്നു. വിദ്യ പ്രശ്നം ഉണ്ടാക്കിയപ്പോള്‍ താന്‍ തടഞ്ഞെന്നും അന്‍ഷിതയെ മുടിയില്‍ കുത്തി പിടിച്ച് അടിക്കാന്‍ തുടങ്ങുകയായിരുന്നു വിദ്യ എന്നും അര്‍ണവ് പറയുന്നു.
വിദ്യ മോശമായി പെരുമാറിയിട്ടും അന്‍ഷിത ഡിഗ്‌നിറ്റി കീപ് ചെയ്തു. അന്‍ഷിത ബോട്ടില്‍ വലിച്ചെറിഞ്ഞത് തട്ടിയത് ഷോള്‍ഡറിലാണ്. ഞാന്‍ കവര്‍ ചെയ്തു നില്‍ക്കുന്നതിനാല്‍ വിദ്യയുടെ ശരീരത്തില്‍ മറ്റൊരു തരത്തിലും ബോട്ടില്‍ തട്ടിയിട്ടില്ലെന്നാണ് അര്‍ണവ് പറയുന്നത്.
നേരത്തെ വിവാഹം കഴിച്ചതാണെന്നും അതില്‍ ഒരു കുട്ടിയുണ്ട് എന്നതും മറച്ചു വച്ചാണ് വിദ്യ എന്നെ വിവാഹം ചെയ്തതെന്നും അര്‍ണവ് പറയുന്നുണ്ട്. ആ കുഞ്ഞ് ചേച്ചിയുടെ കുഞ്ഞാണ് എന്ന് പറഞ്ഞു. മുസ്ലീം മതം സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും വിവാഹത്തിന് മുസ്ലീം ആവാം എന്ന് സമ്മതിച്ചത് വിദ്യ തന്നെയാണെന്നും ഇപ്പോഴും അവള്‍ക്ക് ഒപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് അര്‍ണവ് പറയുന്നു.