ലാലേട്ടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ആ വാക്കുകള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും നടി ദിവ്യ ഗോപിനാഥ്

41

അടുത്തിടെ ലോകവ്യാപകമായി ഉയര്‍ന്നുവന്ന മീടൂ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയേയും ഞെട്ടിച്ചിരുന്നു. മീടൂ ആരോപണം സിനിമയില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

മീടുവിനെ ഫഷനെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ വാക്കുകള്‍ എരി തീയില്‍ എണ്ണ ഒഴിക്കും പോലെയായിരുന്നു. വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത കാഴ്ച നിവ് ഇന്‍ഡീ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത്‌ ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു.

Advertisements

നടന്‍ അലന്‍സിയറിനെതിരെയായിരുന്നു ദിവ്യ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയത്. മീടൂവിനെ കുറിച്ചുളള മോഹന്‍ലാലിന്റെ വാക്കുകള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്ന് നടി ദിവ്യ ഗോപിനാഥ്.

ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖതത്തിലാണ് മീടുവിനെ ഫാഷനെന്ന് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഒരിക്കലും ലാലേട്ടനില്‍ നിന്ന് ഇത്തരം വാക്കുകള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

നിര്‍മ്മാതാവായ പ്രകാശ് ബാരെ ദിലീപിനേയും മോഹന്‍ലാലിനേയും നിശബ്ദമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മീടൂവിനെ മോഹന്‍ലാല്‍ എങ്ങനെയാണ് പരിഹസിച്ചത്, താനുള്‍പ്പെടുന്ന മറ്റുള്ളവര്‍ക്കത്‌ എങ്ങനെ കാണാന്‍ കഴിയുമെന്നും പ്രകാശ് ബാരെ അത്ഭുതപ്പെടുന്നു.

മറ്റൊരു നടന്‍ നടിയെ ആക്രമിച്ച കേസില്‍പ്പെട്ട് കിടക്കുന്നു. ഇതിനു ശേഷം ഇയാള്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് നീതി (പിന്നീട് മാറ്റി).

ഈ ലോകം മാറി മറിയുമ്ബോള്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തി ശരിയെന്ന് വിശ്വസിച്ച്‌ ദ്വീപില്‍ ജീവിക്കും പോലെ കഴിയാന്‍ സാധിക്കുന്നുവെന്ന്ബാരെ ചോദിക്കുന്നു.

Advertisement