താൻ വീട് വിട്ടെറങ്ങിയതല്ല, തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായിരുന്നു ; ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി രശ്മി ദേശായി

76

ജനപ്രിയ ടെലിവിഷൻ ഷോയായ ഉത്തരന്റെ സെറ്റിൽ വച്ചാണ് രശ്മി ദേശായിയും നന്ദിഷ് സന്ധുവും കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ പക്ഷെ ഇരുവർക്കും പരസ്പരം ഇഷ്ടമായേതയില്ല. എന്നാൽ പോകെ പോകെ ഇരുവരും തമ്മിൽ അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. ഒടുവിൽ ഓൺ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിച്ചു. 2012 ലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. എന്നാൽ ആ വിവാഹ ജീവിതത്തിന് ആയുസ് കുറവായിരുന്നു. നാല് വർഷം കഴിഞ്ഞതും 2016 ൽ രശ്മിയും നന്ദിഷും പിരിയുകയായിരുന്നു. ആരാധകർക്കിടയിലെ വലിയ ചർച്ചയായിരുന്നു വിവാഹ മോചനം.

വിവാഹ മോചനത്തിന്റെ കാരണം രശ്മിയുടെ അമിതമായ പൊസസീവ്നെസ് ആണെന്നായിരുന്നു പലരുടേയും ആദ്യത്തെ വിലയിരുത്തലുകൾ. എന്നാൽ പിന്നാലെ തന്റെ ഭാഗം വിശദമാക്കി രശ്മി തന്നെ രംഗത്ത് എത്തി. പര്സപരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തങ്ങൾക്കിടയിലെ ഭിന്നതയുടെ ആഴം രശ്മിയും നന്ദിഷും പരസ്യമാക്കുകയായിരുന്നു തുടർന്ന്. പലരും രശ്മിയെയായിരുന്നു കുറ്റക്കാരിയാക്കി ചിത്രീകരിച്ചിരുന്നത്. ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട രശ്മി പ്രതികരിക്കുകയായിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ രശ്മി രംഗത്ത് എത്തിയത്.

Advertisements

ALSO READ

വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം ഐശ്വര്യയും ധനുഷും എവിടെയാണ് ? ; താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

എന്തിനാണ് താൻ വീട് വിട്ടിറങ്ങിയതെന്ന് അതിശയിയ്ക്കുന്നവർക്കും രശ്മി മറുപടി നൽകുന്നുണ്ട്. മൂന്ന് വർഷത്തിനിടെ തങ്ങൾക്കിടെ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നും തന്നെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നും താനൊരിക്കലും ഇതേക്കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ലെന്നുമായിരുന്നു രശ്മിയുടെ വെളിപ്പെടുത്തൽ. താൻ ഒരിക്കലും ഓവർ പൊസസീവ് ആയ ഭാര്യ ആയിരുന്നില്ലെന്നും താനൊരിക്കൽ പോലും നന്ദിഷിനെ സംശയിച്ചിരുന്നില്ലെന്നും രശ്മി അതേ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

”എനിക്ക് അവന്റെ പെൺ സുഹൃത്തുക്കളോട് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അതിലൊരാളുമായി ബന്ധപ്പെട്ട് പോലും ഞാൻ അവനെ സംശയിച്ചിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അവനോട് നേരിട്ട് ചോദിച്ചേനെ. ഞാൻ ഇതേക്കുറിച്ചൊന്നും ആരോടും സംസാരിച്ചിട്ട് പോലുമില്ല. പക്ഷെ പെട്ടെന്ന് എന്നിൽ പ്രശ്നങ്ങൾ ആരോപിക്കപ്പെടുകയായിരുന്നു. ഞാൻ ഈ ബന്ധത്തിന് എന്റെ നൂറ് ശതമാനവും നൽകിയ ആളാണ്. പിന്നെ എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത്? ഞാൻ എങ്ങനെ ഇൻസെക്യൂർ ആകും? ഞാൻ ജോലിയും യാത്രകളുമായി തിരക്കിലാണ് എപ്പോഴും. എനിക്ക് സമയമില്ല” എന്നും രശ്മി പറഞ്ഞു.

ALSO READ

പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യം, ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിന് ആ ധൈര്യമുണ്ടാകും? : ശ്രദ്ധ നേടി സംവിധായകൻ വിഎ ശ്രീകുമാറിന്റെ പോസ്റ്റ്

രക്ഷപ്പെടാനായി എന്റെ നേരെ വിരൽ ചൂണ്ടുകയാണ്. പക്ഷെ എന്റേതൊരു മോശം വിവാഹ ജീവിതമായിരുന്നു. മൂന്ന് വർഷം ഒരുമിച്ച് ജീവിച്ചതാണ്. ഇല്ലായിരുന്നുവെങ്കിൽ അവനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തിയേനെ. ഞാനായിട്ട് ഒന്നും പറയുന്നില്ല. മനസിലാകേണ്ടവർക്ക് മനസിലാകട്ടെ എന്നും രശ്മി പറഞ്ഞിരുന്നു. അതേസമയം ഈ പ്രശ്നങ്ങൾക്കിടെ ഇരുവരും ഒരുമിച്ചൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. തങ്ങളുടെ ബന്ധം നല്ലരീതിയിലേക്ക് എത്തിക്കാൻ ദൈവം തന്ന അവസരമായി കണ്ടാണ് താൻ അതിൽ പങ്കെടുത്തതെന്നായിരുന്നു രശ്മി പറഞ്ഞത്.

പക്ഷെ ഷോ കഴിഞ്ഞതും മറ്റൊരു സംഭവമുണ്ടായെന്നും ഇതോടെയാണ് താൻ ഈ ബന്ധത്തിൽ നിന്നും പുറത്ത് കടക്കാൻ തീരുമാനിക്കുന്നതെന്നുമാണ് രശ്മി പറയുന്നത്. ഷോയ്ക്കിടെ തന്നെ തങ്ങൾ പരസ്പരം സംസാരിക്കാത്ത അവസ്ഥയിലെത്തിയിരുന്നുവെന്നും പിന്നാലെ താൻ പിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisement