അടുത്ത ദിവസം പുറത്ത് വന്ന വാർത്തകളിൽ ഏറ്റവും വേദനാജനകമായ വാർത്തകളിൽ ഒന്നായിരുന്നു തെന്നിന്ത്യൻ താരദമ്പതികളായ ധനുഷ്-ഐശ്വര്യ വേർപിരിയൽ. പതിനെട്ട് വർഷത്തെ ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ച് ഇനി രണ്ട് വഴികളിലേക്ക് നീങ്ങാൻ പോവുകയാണ് എന്നാണ് കഴിഞ്ഞ ദിവസം അറിയിച്ച പ്രസ്താവനയിൽ ധനുഷും ഐശ്വര്യയും വ്യക്തമാക്കിയത്. ഐശ്വര്യയിൽ നിന്നും വിവാഹമോചനം നേടിയതോടെ ധനുഷിനെതിരെ രജനികാന്ത് ആരാധകരിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്. അതേസയം ധനുഷ്-ഐശ്വര്യ താരകുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഇരുവരും വേർപിരിയാൻ തീരുമാനിച്ച വിവരം കുടുംബത്തിലുള്ളവർക്കോ സുഹൃത്തുക്കൾക്കോ അറിയുമായിരുന്നില്ലെന്നാണ് തമിഴകത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ട്. അടുത്തിടെ സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞ പോലുള്ള ഒന്നല്ല ഐശ്വര്യയ്ക്കും ധനുഷിനും ഇടയിൽ നടന്നത്. ഇരുവരും വേർപിരിയൽ പ്രഖ്യപിച്ച ശേഷം ധനുഷാണ് വിവാഹമോചനത്തിന് മുൻകൈ എടുത്ത് ഐശ്വര്യയിൽ നിന്നും അകലാൻ തുടങ്ങിയത് എന്നുള്ള തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. രജനികാന്തിന്റെ രണ്ട് പെൺമക്കൾക്കും ആദ്യ വിവാഹം പൂർണമായും വിജയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെയാണ് രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ ആദ്യത്തെ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം വീണ്ടും വിവാഹിതയായത്.
ALSO READ
ഇളയമകൾ ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ രജനികാന്ത് തളർന്നിരുന്നു. ഇപ്പോൾ മൂത്ത മകൾ കൂടി അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത് രജനികാന്തിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. വളർന്ന് വരുന്ന രണ്ട് ആൺമക്കൾ ഉള്ളതിനാൽ ബന്ധം വേർപ്പെടുത്തരുതെന്നും വേർപെടാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും ഐശ്വര്യയോട് രജനികാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. അതിനുശേഷം ഐശ്വര്യയും വിവാഹമോചനം സംഭവിക്കാതിരിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഐശ്വര്യയുടേയും യാത്രയുടേയും മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും പതിനാറും പന്ത്രണ്ടും വയസാണ് പ്രായം. ധനുഷ് വേർപ്പെട്ട് പോകാതിരിക്കാൻ വേണ്ടി സിനിമാ മേഖലകളിൽ നിന്നും ധനുഷിന്റെ പേരിൽ കേട്ട ഗോസിപ്പുകൾ പോലും ഐശ്വര്യ ശ്രദ്ധക്കാറില്ലായിരുന്നുവെന്നും താരങ്ങളെ അറിയാവുന്നവർ പറയുന്നു.
എന്തുകൊണ്ടാണ് ഈ സമയത്ത് ദമ്പതികൾ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നതിൽ ആർക്കും കൃത്യമായ ഉത്തരമില്ലെന്നും തമിഴ് സിനിമാ മേഖലയിലുള്ളവർ പറയുന്നു. അതേസമയം ഐശ്വര്യ ചിലപ്പോൾ അധികം വൈകാതെ പുനർ വിവാഹിതയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐശ്വര്യ പിന്നണി ഗായികയായിട്ടാണ് സിനിമയിലേക്ക് എത്തിയത്. പിന്നീടാണ് വർഷങ്ങൾക്ക് ശേഷം ത്രീ എന്ന സിനിമ സംവിധാനം ചെയ്തത്. ധനുഷും ശ്രുതി ഹാസനും കേന്ദ്രകഥാപാത്രങ്ങളായ സിനിമ വലിയ വിജയമായിരുന്നു. ചിത്രത്തിൽ ധനുഷ് എഴുതി അനിരുദ്ധ് സംഗീതം നൽകി ധനുഷ് തന്നെ ആലപിച്ച വൈ ദിസ് കൊലവെറി ഡി എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ഇന്നും ത്രീ എന്ന സിനിമയ്ക്ക് വലിയ ആരാധകരുണ്ട്. ഐശ്വര്യയുടേയും ധനുഷിന്റേയും പ്രണയ വിവാഹമായിരുന്നു.
ധനുഷായിരുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായത്. ദാദാ സാഹേബ് ഫാൽകെ അവാർഡ് ഇത്തവണ രജനികാന്തിനുമായിരുന്നു. ധനുഷും രജനികാന്തും അവാർഡുകൾ ഏറ്റുവാങ്ങുന്ന ചിത്രം ഇവര എന്റെ സ്വന്തം എന്ന ക്യാപ്ഷനോടെ ഐശ്വര്യ പങ്കുവെച്ചിരുന്നു. ‘എന്റെ തലൈവർ അഭിമാനകരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് വിവരണാതീതമാണ്.
ALSO READ
എനിക്ക് ഈ ബഹുമതി നൽകിയ ദേശീയ അവാർഡ് ജൂറിക്ക് നന്ദി. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് മാധ്യമങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി’ എന്നാണ് അവാർഡ് വാങ്ങിയ ശേഷം രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധനുഷ് എഴുതിയത്. അസുരൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.