പ്രസവത്തിന്റെ ചെലവ് നോക്കിയത് ഞാന്‍ തന്നെ,രണ്ട് മക്കളുടെയും മാമോദീസ ഒന്നിച്ച് നടത്തണം; അതിനുമുന്‍പ് കല്യാണം നടക്കുമോ എന്നറിയില്ല; ഡിവൈന്‍

2123

യൂട്യൂബ് ചാനല്‍ വഴി തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഡിവൈന്‍ ക്ലാര ഡോണ്‍. നടി ഡിംപല്‍ റോസിന്റെ നാത്തൂന്‍ കൂടിയാണ് ഡിവൈന്‍. പലപ്പോഴും നാത്തൂന്‍ ഒപ്പം വീഡിയോകളില്‍ എത്തിയാണ് ഡിവൈന്‍ ശ്രദ്ധനേടിയത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ഡിവൈന്‍. ഡോണും ഡിവൈനും രണ്ടാമത്തെ കുഞ്ഞിതനെ ഈയടുത്താണ് വരവേറ്റത്. അതിന്റെ വിശേഷങ്ങളെല്ലാം ഡിവൈന്‍ പങ്കിടാറുണ്ട്.

അതേസമയം, തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് എത്തിയത് സിസേറിയനിലൂടെയായിരുന്നു എന്ന് പറയുകയാണ് ഡിവൈന്‍ ക്ലാര. ഇത്തവണ ഡോണ്‍ ചേട്ടന്‍ എല്ലാത്തിനും കൂടെയുണ്ടായിരുന്നെന്ന് പ്രസവ ശേഷം ക്യുആന്‍ഡ്എ വീഡിയോയുമായുമായി എത്തിയ ഡിവൈന്‍ പറയുന്നത്.

Advertisements

ഡിവൈന്‍ പറയുന്നത് തന്റെ രണ്ടാമത്തെ പ്രസവത്തിന്റെ ചെലവ് നോക്കിയത് താന്‍ തന്നെയാണ് എന്നാണ്. യൂട്യൂബിലൂടെ കിട്ടുന്ന വരുമാനം താന്‍ സൂക്ഷിച്ച് വെയ്ക്കുന്നുണ്ടായിരുന്നു. ജോലിക്ക് പോയാലും ഇത്രയും പൈസയൊന്നും കിട്ടാന്‍ പോവുന്നില്ല. ഫിനാന്‍ഷ്യലി ശരിക്കും ഇന്‍ഡിപ്പെന്‍ഡന്റായി എ്ന്നാണ് ഡിവന്‍ പറയുന്നത്.

ALSO READ- ഇരുവശത്തും മുടി പിന്നിയിട്ട്, സ്‌കൂള്‍ കുട്ടിയായി ഷംന കാസിം; സ്‌കൂളിലേക്കുള്ള മടങ്ങിപ്പോക്ക് ആണോ എന്ന് ആരാധകരും!
താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതലേ കിട്ടുന്നതില്‍ കുറച്ച് പൈസ മാറ്റിവെക്കുന്നുണ്ടായിരുന്നു. തൃശ്ശൂരിലെ രീതി അനുസരിച്ച് ആദ്യത്തെ രണ്ട് പ്രസവത്തിന്റെ ചെലവും ഭാര്യയുടെ വീട്ടുകാരാണ് ചെയ്യേണ്ടത്. ഓരോ നാട്ടില്‍ ഓരോ രീതിയല്ലേയെന്നും താരം പറയുന്നത്.

എന്നാല്‍, ഡെലിവറിയുടെ ചെലവ് ഓര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. താന്‍ തന്നെ നോക്കിക്കോളാമെന്ന് അമ്മയോടും ഡോണ്‍ ചേട്ടനോടും പറഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ തനിക്ക് കിട്ടുന്ന കാശ് ഞാന്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. അത് കൂട്ടിവെച്ച് ഹോസ്പിറ്റല്‍ ബില്‍ അടക്കാനായതില്‍ ഒരുപാട് സന്തോഷം തോന്നി. അതിലെനിക്ക് അഭിമാനവുമുണ്ടെന്നാണ് ഡിവൈന്‍ പറയുന്നത്.

ALSO READ- ശരിക്കും ഞാനൊരു വീട്ടമ്മയാണ്, റബര്‍ ടാപ്പിംഗിന് വരെ പോയിട്ടുണ്ട്, ഭര്‍ത്താവാണ് സ്‌റ്റേജില്‍ നീ കൈയ്യടി വാങ്ങുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്: നിമിഷ ബിജോ

ആരെക്കൊണ്ടും ഒരു രൂപ പോലും കൊടുപ്പിക്കാനിട വരരുതേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അത് സാധിച്ചു, കാരണം നിങ്ങളാണെന്നുമായിരുന്നു ഡിവൈന്‍ പറഞ്ഞത്. തന്നെക്കുറിച്ചുള്ള ചിന്തകളില്ല തനിക്കിപ്പോള്‍. തോമുവിന്റെ കാര്യങ്ങളും ചാക്കോച്ചനെയും നോക്കുന്നതിലാണ് ശ്രദ്ധയെന്നും ഡിവൈന്‍ പറയുന്നു.

താന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ നേരത്തെയും അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ എനിക്കത് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു പ്രസവ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡിവൈന്‍ പറഞ്ഞത്.

ഇത്തവണ ഡോണ്‍ ചേട്ടനോട് പ്രഗ്‌നന്റാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി നല്ല ഹാപ്പിയായിരുന്നു. ആദ്യത്തെ പ്രാവശ്യം പറഞ്ഞപ്പോള്‍ ഒരു വികാരവുമില്ലായിരുന്നു. ജീവിതത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം രണ്ട് മക്കളെ കിട്ടിയത് തന്നെയാണെന്നും താരം വെളിപ്പെടുത്തി.

എല്ലാ വീക്കെന്‍ഡിലും ഡോണ്‍ ചേട്ടന്‍ ഇങ്ങോട്ടേക്ക് വരാറുണ്ട്. വ്യാഴാഴ്ച മുതലേ താന്‍ ചേട്ടന്‍ വരുന്നുണ്ടോയെന്ന് ചോദിക്കാറുണ്ട്. രണ്ട് മക്കളുടെയും മാമോദീസ ഒന്നിച്ച് നടത്താനാണ് പ്ലാനെന്നും അതിനുമുന്‍പ് കല്യാണം നടത്താനാവുമോയെന്നറിയില്ലെന്നും ഡിവൈന്‍ വിശദീകരിക്കുന്നു.

Advertisement