ഡിവൈന്‍ വന്നതോടെ ജീവിതം മുഴുവന്‍ മാറി, ഇപ്പോള്‍ പഴയ പോലെ ഒന്നിനും സമയമില്ല, ഡോണ്‍ പറയുന്നു

172

ഒരുകാലത്ത് സിനിമയിലും സീരിയലിലും നിറസാന്നിധ്യമായിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ഭാര്യയും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. ഡോണും ഡിവൈനും സോഷ്യല്‍മീഡിയയിലെ താരങ്ങളായി മാറിയിരിക്കുകയാണ്.

Advertisements

സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. ഒരു ക്യു ആന്‍ഡ് എ വീഡിയോയാണിത്. ഡോണ്‍ ചേട്ടനൊപ്പം ഒരു വീഡിയോ ചെയ്യാമോ എന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും അദ്ദേഹം അധികം സംസാരിക്കാത്ത ഒരാളാണെന്നും ഡിവൈന്‍ പറയുന്നു.

Also Read: 13 വര്‍ഷം സുഹാന എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുവെന്ന് ബഷീര്‍ ബഷി, വീട്ടില്‍ ഒരു വേലക്കാരിയെ പോലെയാണെന്ന് സുഹാനയും

ഡിവൈന്‍ തന്റെ വീടും അവളുടെ വീടും ഒരുപോലെയാണെന്നും രണ്ട് വീട്ടില്‍ നില്‍ക്കുമ്പോഴും സന്തോഷത്തോടെയാണെന്നും ഡോണ്‍ പറയുന്നു. ഡിവൈന്‍ ജീവിതത്തില്‍ വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും ഡോണ്‍ പറയുന്നുണ്ട്. താന്‍ പൊതുവേ കുറച്ച് സംസാരിക്കുന്ന ആളാണെന്നും എന്നാല്‍ ഡിവൈന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഇത് മാറിയെന്നും ഡോണ്‍ കൂട്ടിച്ചേര്‍ത്തു.

ഡിവൈന്‍ വന്നതോടെ പുറത്തൊക്കെ പോയി പല ഫുഡുകളും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ തുടങ്ങിയെന്നും ഡോണ്‍ പറയുന്നു. അതേസമയം ഡോണ്‍ ചേട്ടന്‍ എന്ത് പ്രശ്‌നമുണ്ടായാലും പിടിച്ച് നില്‍ക്കുന്ന ഒരാളാണെന്നും എല്ലാം പേടിയില്ലാതെ അഭിമുഖീകരിക്കാറുണ്ടെന്നും ഡിവൈന്‍ പറയുന്നു.

Also Read: തന്റെ തലയിൽ വളരുന്നത് ട്യൂമർ ആണ്, എന്ത് ആർക്ക് എപ്പോ വേണമെങ്കിലും സംഭവിക്കാം; ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്.

തന്റെ ഡെലിവറി സമയത്തൊക്കെ ഡോണ്‍ ചേട്ടന്‍ തന്റെ ഒപ്പമുണ്ടായിരുന്നുവെന്നും തോമുവിനെ നന്നായി നോക്കുമെന്നും ഡിവൈന്‍ പറയുന്നു. അതേസമയം, തോമു വന്നതിന് ശേഷം തന്റെ ജീവിതം ആകെ മാറിയെന്നും ഇപ്പോള്‍ ഒന്നിനും സമയമില്ലെന്നും ഡോണ്‍ പറയുന്നു.

Advertisement