സംവിധായകര്‍ക്കെല്ലാം ഇപ്പോള്‍ ഒറ്റ ചോയ്സ്‌, താരമൂല്യം കുതിച്ചുയര്‍ന്ന്‌ മമ്മൂട്ടി,

8

മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പുലിമുരുകന്‍ ഇറങ്ങിയ വര്‍ഷം മോഹന്‍ലാല്‍ എന്ന താരത്തിന്റെ വര്‍ഷമായിരുന്നു.

Advertisements

മോളിവുഡ് മോഹന്‍ലാല്‍ അടക്കി വാണിരുന്ന സമയം. തെലുങ്ക് ചിത്രങ്ങളായ ജനതഗാരേജും വിസ്മയയും അതിന്റെ ഒരു ഭാഗമായിരുന്നു.

എന്നാല്‍, ആ താരമൂല്യത്തിന് ഭീഷണിയായി വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ് മമ്മൂട്ടി. കാലം കഴിഞ്ഞു, എന്ന് പറയുന്നവര്‍ക്ക് മുന്നിലേക്ക് കൊടുങ്കാറ്റായി ആഞ്ഞടിക്കാറാണ് മമ്മൂട്ടിയുടെ രീതി. ആ പതിവ് ഈ വര്‍ഷവും തെറ്റിയില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലീസ് ആയ, ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍, പേരന്‍പ്, യാത്ര എന്നീ ചിത്രങ്ങളും ഗംഭീര വിജയം മമ്മൂട്ടിയെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചിരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങളായ പേരന്‍പ്, യാത്ര എന്നിവയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ഒട്ടേറെ വമ്ബന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്. ഇനി റിലീസ് ആകാനിരിക്കുന്ന ഉണ്ട, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങളും വമ്ബന്‍ വിജയങ്ങളാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Advertisement