മലയാളത്തിലെ മികച്ച അവതാരകാരുടെ പേരെടുത്താൽ അതിൽ മുന്നിട്ട് നിൽക്കുന്ന ആളാണ് ആരാധകർ ജി പി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ. അവതാരകൻ എന്നതിലുപരി മികച്ച അഭിനേതാവ് കൂടിയാണ് ജിപി. മലയാളത്തിലും, തെലുങ്കിലും തന്റെ അഭിനയ പാടവം പുറത്തെടുക്കാൻ താരത്തിനു സാധിച്ചു. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഒരു മലയാളം ഫിലിമിന്റെ ഭാഗമായിരിക്കുകയാണ് ജിപി. താരം അഭിനയിച്ച നീരജ എന്ന മൂവി അധികം വൈകാതെ പ്രദർശനത്തിനെത്തും.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ജിപി നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിൽ അഭിനയിക്കാൻ വൈകിയതിനെ കുറിച്ചും, പേളിയുമായുള്ള പിണക്കത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. ജിപി പറയുന്നത് ഇങ്ങനെ :
കുറച്ച് നാളുകളായി ചില വലിയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. അല്ലു അർജുൻ, നാഗാർജുന, നാനി എന്നിവരുടെ ഒപ്പമോ അവർ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടേയോ ഭാഗമാകാൻ സാധിച്ചിരുന്നു.എന്നാൽ മലയാളത്തിൽ നിന്ന് അത്തരം അവസരങ്ങൾ ലഭിയ്ക്കുന്നുണ്ടായിരുന്നില്ല. മലയാളത്തിൽ അത്തരം സിനിമകളുടെ ഭാഗമാകാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് നീരജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചത്.
മലയാളികളെ ഞാൻ മറന്നതല്ല. ഇവിടുത്തെ സംവിധായകർ എന്നെ മറന്നതാണ്. പിന്നെ എനിക്കൊരു എക്‌സൈറ്റ്‌മെന്റ് തരുന്ന സ്‌ക്രിപ്റ്റുകൾ എന്നിലേക്ക് വന്നിട്ടുമില്ല. അല്ലു സാറിന് ബർത്ത് ഡെയ്ക്ക് ഞാൻ വിഷസ് അയച്ചിരുന്നു. അ?ദ്ദേഹം മെസേജ് സീൻ ചെയ്ത് റിപ്ലെയും അയച്ചു. എല്ലാവർക്കും കൊടുക്കേണ്ട സമയം അദ്ദേഹം കൊടുക്കുന്നുവെന്നത് വലിയ കാര്യമാണ്.
പേളി മാണിയുമായി എനിക്കുള്ളത് ലവ് ഹേറ്റ് റിലേഷൻഷിപ്പാണ്. അവൾ ഗർഭിണിയായിരുന്നപ്പോൾ കാണാൻ പോകാത്തതുകൊണ്ട് അവൾ എന്റെ നമ്പർ ബ്ലോക്ക് ചെയ്ത് വെച്ചു. ആദ്യം കാര്യം എനിക്ക് മനസിലായില്ല. നിലയെ കാണാൻ വേണ്ടി ഞാൻ അവളെ വിളിച്ചപ്പോഴും അവൾ തിരക്ക് പറഞ്ഞ് ഒഴിവായി. അപ്പോഴും കാര്യം എനിക്ക് മനസിലായില്ല. പിന്നെയാണ് ഞാൻ കാണാൻ ചെല്ലാത്തതുകൊണ്ടുള്ള പിണക്കമായിരുന്നുവെന്ന് മനസിലായത്. അവൾ എന്നോട് പിണങ്ങിയത് ചിലപ്പോൾ മറക്കും. എന്നിട്ട് കുറേ നേരം സംസാരിക്കും. പിന്നീട് അവൾ തന്നെ റിയലൈസ് ചെയ്യും ഞങ്ങൾ പിണക്കത്തിലായിരുന്നുവെന്ന്. അങ്ങനെയാണ് പേളിയുമായുള്ള സൗഹൃദം.
അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി അഭിനയത്തിലേക്ക് കടന്നു വരുന്നത്. അഭിനയത്തിനിടയിൽ ആണ് അവതാരക വേഷത്തിലേക്കും അവസരം ലഭിക്കുന്നത്. തുടർന്ന് ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യുടെ ഭാഗമായി. അവിടുന്നങ്ങോട്ട് ജിപിയുടെ കരിയർ മാറി മറിയുകയായിരുന്നു. സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.