പത്തോളം നിര്‍മ്മാതാക്കളും അഞ്ച് പ്രമുഖ സംവിധായകരും വേണ്ടെന്നുവച്ച മമ്മൂട്ടിയുടെ ചിത്രം സൂപ്പര്‍ഹിറ്റ്

34

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ചിത്രത്തിന്‍റെ പൂര്‍ത്തീകരണത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫാണ് കുഞ്ഞച്ചനെ സൃഷ്ടിച്ചത്. ടി എസ് സുരേഷ് ബാബു സംവിധായകനും.

Advertisements

പത്തോളം നിര്‍മ്മാതാക്കളും അഞ്ച് പ്രമുഖ സംവിധായകരും കഥ കേട്ട് ഉപേക്ഷിച്ചതാണ് കോട്ടയം കുഞ്ഞച്ചനെന്ന് ഡെന്നീസ് ജോസഫ് വെളിപ്പെടുത്തുന്നു. അദ്ദേഹം പറയുന്നതിങ്ങനെ… ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഞങ്ങള്‍ക്കിട്ട് പാര വയ്ക്കാനാണോയെന്നുപോലും ചോദിച്ച സംവിധായകര്‍ ഉണ്ട്.

ഇങ്ങനെയൊരു കഥയില്‍ മമ്മൂട്ടി അഭിനയിച്ചാല്‍ സിനിമ ഓടില്ലെന്നായിരുന്നു മിക്ക നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞത്. അന്ന് ഈ കാര്യം സുരേഷ് ബാബുവിനോട് തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ ബാബുവിന് കോണ്‍ഫിഡന്റ് നഷ്ടപ്പെടുമായിരുന്നു.

സിനിമഅതുകൊണ്ട് മനഃപൂര്‍വ്വം താന്‍ പറയാതിരുന്നതാണ്. തന്നെ സംബന്ധിച്ചിടത്തോളം ഹണ്‍ഡ്രഡ് ആന്റ് വണ്‍ പെര്‍സന്റേജ് ഈ സക്‌സസാകുമെന്നറിയാമായിരുന്നുവെന്നും ഡെന്നീസ് ജോസഫ് പറയുന്നു”

എന്തായാലും സൂപ്പര്‍ഹിറ്റ് ആയി മാറിയ ഈ ചിത്രം അഞ്ച് പ്രശസ്ത സംവിധായകരും പത്ത് നിര്‍മ്മാതാക്കളും വേണ്ടെന്ന് വച്ച സിനിമയാണെന്ന് ഡെന്നീസ് ജോസഫിന്റെ വെളിപ്പെടുത്തലിനുശേഷവും ഇന്നും ഇതുവരെയും താന്‍ മമ്മുക്കയോട് പറഞ്ഞിട്ടില്ല.

ഡെന്നീസ് ഈ സത്യം ആദ്യം പറഞ്ഞിരുന്നുവെങ്കില്‍, ഒരുപക്ഷേ മമ്മൂട്ടിഅഭിനയിക്കുകയുമില്ലായിരുന്നുവെന്നും ഇങ്ങനെയൊരു സിനിമ ഉണ്ടാകുകയുമില്ലായിരുന്നുവെന്നും ടി എസ് സുരേഷ് ബാബു അഭിപ്രായപ്പെട്ടു.

Advertisement