പേരന്‍പോ, വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങള്‍ക്ക് ഡേറ്റ് തരുന്നത്, ജനക്കൂട്ടത്തിന് വേണ്ടിയാണ് താന്‍ പടമിറക്കുന്നത്: വൈശാഖ്

13

സൂപ്പര്‍ സംവിധായരന്‍ വൈശാഖ് ഒരുക്കി മമ്മൂട്ടി നായകനാകുന്ന മധുരരാജക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ആളുകള്‍ ഇഷ്ടപ്പെടുന്ന സിനിമകളെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് വൈശാഖ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertisements

ജനക്കൂട്ടത്തിന് വേണ്ടിയാണ് തങ്ങള്‍ പടമിറക്കുന്നത്. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് തങ്ങളുടെ ലക്ഷ്യം. അങ്ങനെയുള്ള ചിത്രങ്ങള്‍ക്കു മാത്രമേ മുടക്കിയ പണം തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളു.

പേരന്‍പോ, വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങള്‍ക്ക് ഡേറ്റ് തരുന്നത്. അതിന് അദ്ദേഹത്തിന് വേറെ ആളുകളുണ്ട്. പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക.

കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നതെന്നും വൈശാഖ് വ്യക്തമാക്കി.

Advertisement