വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച യുവനടന്‍മാരില്‍ ഒരാളാണ് സിജു വില്‍സന്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്ടസ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ സിജു ചുരുങ്ങിയ കാലംകൊണ്ടാണ് താരം മലയാളികള്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.
പിന്നീട് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നേരം, പ്രേമം എന്നീ ചിത്രങ്ങളില്‍ സിജു വില്‍സന്‍ ഏറെ ശ്രദ്ധേയനായി. 2018ല്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സിജുവാണ്.
ഹിറ്റ് മേക്കര്‍ വിനയന്റെ സംവിധാനത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടാണ് സിജുവിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ അമരക്കാരില്‍ ഒരാളാണ് വിനയന്‍. വര്‍ഷങ്ങളായി മലയാളത്തിന് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.
ഇപ്പോഴിതാ ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓണത്തിന് റിലീസ് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച്. ഈ ചടങ്ങില്‍ വെച്ച് സിജു വിത്സന്‍ താന്‍ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു.
വേദിയില്‍ വെച്ച് വികാരഭരിതനായി കൊണ്ടായിരുന്നു സിജു സംസാരിച്ചത്. ഒരു സിനിമ ചെയ്യണം എന്ന് മനസ്സില്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വിനയന്‍ സാര്‍ വിളിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ റെഡിയാണ് എന്ന് പറഞ്ഞ് അതിനായി ഇറങ്ങി തിരിച്ചതെന്നും സിജു പറഞ്ഞു.
പക്ഷേ ഇപ്പോള്‍ വിനയന്‍ സാറിനോട് ഇപ്പോള്‍ താന്‍ പബ്ലിക്കായി ക്ഷമ ചോദിക്കുകയാണെന്നും കാരണം സാര്‍ എന്നെ ഈ സിനിമയിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് കോള്‍ വന്ന് കഴിഞ്ഞപ്പോള്‍ ഞാന്‍ സാറിന്റെ കഴിഞ്ഞ കുറച്ചു കാലത്തെ സിനിമകള്‍ ഒക്കെ ഓര്‍ത്ത് ‘അയ്യോ’ എന്തിനായിരിക്കും വിളിക്കുന്നെ എന്ന് മനസ്സില്‍ ഓര്‍ത്തുപോയി എന്നും സിജു പറഞ്ഞു.
പിന്നീട് സാറിനെ കണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത് ഫുള്‍ എനര്‍ജിയോടെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയിട്ടാണെന്നും ഇപ്പോഴും ആ മൊമന്റ് ആലോചിക്കുമ്പോള്‍ വല്ലാത്ത ഒരു ഫീലാണെന്നും സാര്‍ തനിക്ക് തന്ന ബഹുമാനം അതുപോലെയാണെന്നും വികാരഭരിതനായി സിജു പറഞ്ഞു.
Also Read: അങ്ങനെ ഒരാളാണ് ഞാൻ എന്ന് ആരും വിചാരിക്കണ്ട; റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി പൊടി
താരത്തിന്റെ വാക്കുകള്‍ ഇടറിയപ്പോള്‍ വിനയന്‍ ആ മൈക്ക് വാങ്ങി, അയാളുടെ ഇമോഷനാണ് അയാള്‍ പ്രകടിപ്പിക്കുന്നെതെന്ന് പറഞ്ഞു. ഒരു പുതിയ ചെറുപ്പക്കാരന്റെ ഫയറാണ് എന്നും തന്റെ രാക്ഷസ രാജാവും അത്ഭുതദീപും സിജു ഓര്‍ക്കാത്തത് കൊണ്ടാണ് സിജുവിന് അങ്ങനെ തോന്നിയത് വിനയന്‍ പറഞ്ഞു”.