പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തി, ആ സമയത്തും ദിലീപിനെ പിന്തുണയ്ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു, ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി വിനയന്‍

770

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ അമരക്കാരില്‍ ഒരാളാണ് വിനയന്‍. വര്‍ഷങ്ങളായി മലയാളത്തിന് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓണത്തിന് തിയ്യേറ്ററുകളിലെത്താനൊരുങ്ങുകയാണ്.

സാമൂഹിക പരിഷ്‌കര്‍ത്താവ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് നായകന്‍. അമ്പതില്‍ അധികം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. സിനിമയുടെ പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു.

Advertisements

ചിത്രം മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തില്‍ കയാദു ലോഹറാണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Also Read: മാതാപിതാക്കള്‍ വ്യത്യസ്ത മതത്തിലുള്ളവര്‍, ചെറുപ്പത്തില്‍ തട്ടമൊക്കെയിട്ട് മദ്രസയില്‍ പോയിട്ടുണ്ട്, മതം ഒരു പ്രശ്‌നമേയായിരുന്നില്ലെന്ന് അനു സിത്താര

തന്റെ ഏറ്റവും വലിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങവെ താന്‍ കടന്നുവന്ന വഴികളെ കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസ്സുതുറക്കുകയാണ് വിനയന്‍. മലയാള സിനിമയിലെ സംഘടനകള്‍ ഒരു കാലത്ത് നടന്‍ പൃഥ്വിരാജിനെ മലയാള സിനിമയില്‍ സഹകരിപ്പിക്കരുതെന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ വിനയനാണ് മുന്നിട്ടെത്തി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്തത്.

‘അത്ഭുതദ്വീപ് ചെയ്യുന്ന സമയത്ത് ജഗതിശ്രീകുമാര്‍ ചേട്ടനെ ഞാന്‍ പോയി കണ്ട് അഭിനയിക്കാമെന്ന കരാര്‍ എഴുതി വാങ്ങിയിരുന്നു. അന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ എന്നോട് അദ്ദേഹം ചോദിച്ചു പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയല്ലേയെന്ന്. ‘അന്ന് കല്‍പ്പനയുമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു നായകന്‍ പക്രുവാണ് പൃഥ്വിരാജല്ലായെന്ന്. അതുകൊണ്ട് അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചു.” വിനയന്‍ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നടി കല്‍പ്പനയ്ക്ക് കാര്യങ്ങള്‍ അറിയാമെങ്കിലും അവര്‍ അറിഞ്ഞ ഭാവം കാണിച്ചില്ല, എനിക്ക് നല്ല പിന്തുണ നല്‍കി. സിനിമകളില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയാല്‍ കരാര്‍ ഒപ്പിട്ട് നല്‍കണമെന്ന സംഭവം കൊണ്ടുവന്നത് ഞാനാണ്. നടന്‍ ദിലീപ് ഒരിക്കല്‍ തുളസീദാസിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പണം കൈപ്പറ്റിയിട്ട് പിന്നീട് അഭിനയിക്കാന്‍ തയ്യാറായില്ല.’ എന്നും വിനയന്‍ പറയുന്നു.

Also Read: റോബിനെ കണ്ണെടുക്കാതെ നോക്കിയിരുന്ന് ആരതി, പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍ക്കായി പങ്കുവെച്ച് താരം, ക്യൂട്ട് ജോഡിയെന്ന് ആരാധകര്‍!

” തുളസീദാസിന്റെ ചില സിനിമകള്‍ പരാജയപ്പെടുകയോ മറ്റൊ ചെയ്തതോടെയാണ് പണം വാങ്ങിയ ശേഷംദിലീപ് അഭിനയിക്കില്ലെന്ന് വാശിപിടിച്ചത്. അന്ന് ന്യായം തുളസീദാസിന്റെ ഭാഗത്തായിരുന്നു. കുറെ സംസാരിച്ചിട്ടും ദിലീപ്-തുളസീദാസ് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ആ സമയത്തും ദിലീപിനെ പിന്തുണയ്ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു.’ വിനയന്‍ ഓര്‍ക്കുന്നു.

‘ ചില താരങ്ങള്‍ക്കൊക്കെ അന്ന് കരാര്‍ വെക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. പക്ഷെ തിലകന്‍ ചേട്ടന്‍ അടക്കമുള്ളവര്‍ എന്റെ പക്ഷത്തായിരുന്നു. ഇന്നും ആ കരാര്‍ ഒപ്പിടുന്ന രീതി മലയാള സിനിമയിലുണ്ട് അത് നല്ല കാര്യമായിട്ടാണ് തോന്നുന്നത്’ വിനയന്‍ തുറന്നുപറഞ്ഞു.

Advertisement