മലയാളത്തിന്റെ സ്വന്തം മമ്മൂക്ക തെന്നിന്ത്യൻ ഭാഷകളിലെല്ലാം വിജയിച്ച് മുന്നേറുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും മനോഹരമാക്കാനുള്ള വൈദഗദ്ധ്യവും അദ്ദേഹം പുറത്തെടുക്കാറുണ്ട്. വളർന്നുവരുന്ന ഒരു താരമാണ് താനെന്നും ബോൺ ആക്ടറല്ലെന്നും ഇന്നും അഭിനയപഠനം പൂർത്തിയായിട്ടില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മുക്ക പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ ശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൂളിങ് ഗ്ലാസ്. ലോക്കേഷനിലേക്കും ആൾക്കൂട്ടത്തിലേക്കു മൊക്കെ ഇറങ്ങുമ്പോൾ അദ്ദേഹം കൂളിങ് ഗ്ലാസും വെച്ച് സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്.
അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസ് പ്രേമത്തെക്കുറിച്ചുള്ള കാരണം സംവിധായകനായ ടിഎസ് സജി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ വ്യക്തമാക്കുന്നുണ്ട്. ലൊക്കേഷനിലേക്ക് വരുമ്പോഴെല്ലാം കൂളിങ് ഗ്ലാസ് വെച്ചാണ് മമ്മൂട്ടി വരാറുള്ളത്.
ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് തങ്ങൾ അദ്ദേഹത്തോട് ചോദിച്ചിരുന്നതായി ടിഎസ് സജി പറയുന്നു. താൻ കാറിൽ നിന്നിറങ്ങുമ്പോൾ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കായിരിക്കുമെന്നും സ്വഭാവികമായി തനിക്കൊരു ചമ്മലുണ്ടാവാറുണ്ട്.
അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്. അപ്പോൾ പുള്ളിക്ക് ആരെ വേണേലും നോക്കാമല്ലോ.
എല്ലാവരോടും ഗുഡ് മോണിങ്ങൊക്കെ പറഞ്ഞ് വളരെ പോസിറ്റീവായാണ് പുള്ളി സെറ്റിലെത്തുന്നത്.