സംവിധായകന്‍ വിഎ- ശ്രീകുമാര്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം ഒരുങ്ങുകയാണ്. തന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമായിരിക്കുമെന്ന് ശ്രീകുമാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഒടിയനായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം.
എന്നാല്‍ ഈ ചിത്രം അത്രത്തോളം ശ്രദ്ധനേടിയില്ല. തിയ്യേറ്ററില്‍ പരാജയമായിരുന്നു. ട്രോളന്മാരും ചിത്രം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ശ്രീകുമാര്‍ മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുകയാണെന്ന് വെളിപ്പെടുത്തിയതോടെ സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുകയാണ്.
ചിലര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍ മറ്റുചിലര്‍ ഒടിയന്റെ തോല്‍വിയാണ് ഓര്‍മ്മപ്പെടുത്തിയത്. അതേസമയം ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.
ചിത്രം തിയ്യേറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. 50 കോടി ക്ലബ്ബില്‍ കയറുന്ന ലാലേട്ടന്റെ ആറാമത്തെ ചിത്രമാണിത്. ഇതിന് മുമ്പ് ലൂസിഫര്‍, ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ഒടിയന്‍, തുടങ്ങിയ ചിത്രങ്ങളായിരുന്നു അമ്പതുകോടി ക്ലബ്ബില്‍ കയറിപ്പറ്റിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍.
Also Read:ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവ്, കോടികള്‍ വാരിക്കൂട്ടി ഓസ്ലര്‍, ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്
മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യത്തിലൂടെയായിരുന്നു മലയാള സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബില്‍ കയറിപ്പറ്റിയത്. 2013ലായിരുന്നു ദൃശ്യം തിയ്യേറ്ററുകളിലെത്തിയത്. 66കോടിയാണ് ചിത്രം നേടിയ കളക്ഷന്‍.