ഏതാനും ദിവസം മുമ്പായിരുന്നു സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചത്. നിര്‍മ്മാതാവ് , തിരക്കഥാകൃത്ത് ,കഥ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരനാണ് സിദ്ദിഖ്. ഇദ്ദേഹത്തിന്റെ മ ര ണം പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിദ്ദിഖ് ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു.
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. പിന്നീട് കൂട്ടുപിരിഞ്ഞ ശേഷവും സിദ്ധിഖ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ഇനിയും ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു കലാകാരനെയാണ് അകാലത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ്, അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ച് വിടവാങ്ങിയിരിക്കുന്നത്. സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ നീറുകയാണ് മലയാളി പ്രേക്ഷകര്‍. ഓര്‍ത്തിരിക്കാന്‍ ഒരുപാട് ചിരി സിനിമകള്‍ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര.
സിദ്ദിഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അദ്ദേഹത്തിന്റെ ഇളയമകളായിരുന്നു. ചില അഭിമുഖങ്ങളില്‍ മകളെ പറ്റി അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. മൂന്നുപെണ്‍കുട്ടികളായിരുന്നു സിദ്ദിഖിനും ഭാര്യക്കും. അതില്‍ ഇളയമകള്‍ക്ക് സെറിബ്രല്‍ പാഴ്‌സി രോഗമായിരുന്നു.
ആറാം മാസത്തിലായിരുന്നു മകള്‍ ജനിച്ചത്. അപ്പോള്‍ അറുന്നൂറ് ഗ്രാം മാത്രം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. അന്ന് മകള്‍ക്ക് ഒരു ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ കുട്ടിക്ക് വയ്യാതെയാവുമെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പറയുകയുണ്ടായി.
എന്നാല്‍ ഓപ്പറേഷന്‍ നടത്താമെന്ന് തന്നെയായിരുന്നു താന്‍ പറഞ്ഞതെന്നും അവള്‍ക്ക് ജീവിക്കാന്‍ ഈ ഭൂമിയില്‍ വിധിയുണ്ടെങ്കില്‍ അതുനുവേണ്ട എല്ലാ സൗകര്യങ്ങളും താന്‍ ചെയ്തുകൊടുക്കുമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഈ രാജ്യത്ത് അവളെ കാണിക്കാത്ത ആശുപത്രിയില്ലെന്നും ചെലവേറിയ ചികിത്സയെല്ലാം അവള്‍ക്ക് കൊടുത്തുവെന്നും സിദ്ദിഖ് പറയുന്നു.