മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ക്രോണിക് ബാച്ചിലര്‍. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായ ചിത്രം 2003ല്‍ ആണ് പുറത്തിറങ്ങിയത്. സിനിമ ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരന്നത്.
സിനിമയില്‍ മുകേഷ്, ഹരിശ്രീ അശോകന്‍, രംഭ, ഭാവന, ഇന്ദ്രജ, ഇന്നസെന്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തില്‍ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെപ്പറ്റി പറയുകയാണ് സംവിധായകന്‍ സിദ്ധിഖ്.
തമിഴില്‍ വന്‍ വിജയമായി തീര്‍ന്ന ഫ്രണ്ട്‌സിന് പിന്നാലെ മലയാളത്തില്‍ ചെയ്ത ചിത്രമായിരുന്നു ക്രോണിക് ബാച്ചിലര്‍ എന്ന് സിദ്ധിഖ് പറയുന്നു. എല്ലാ സിനിമയിലും തനിക്ക് ഹീറോയിനെ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ പ്രശ്‌നമുണ്ടാവാറുണ്ടെന്നും ഈ ചിത്രത്തിലും അത് നേരിട്ടുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയ്‌ക്കെല്ലാം ഹീറോയിന് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നുവെന്നും അങ്ങനെയാണ് രംഭ ആ സമയത്ത് ഫ്രീയാണെന്ന് അറിഞ്ഞതെന്നും സിദ്ധിഖ് പറഞ്ഞു. തമിഴിലും തെലുങ്കിലുമെല്ലാം രംഭ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും രംഭയുടെ ഡേറ്റ് എല്ലാം കിട്ടിയെന്നും സിദ്ധിഖ് പറയുന്നു.
പക്ഷേ രംഭയാണ് ചിത്രത്തിലെ നായിക എന്നറിഞ്ഞതോടെ ഡിസ്ട്രിബ്യൂട്ടര്‍ പിന്‍മാറി. രംഭ ഈ ചിത്രത്തില്‍ നായികയായാല്‍ ശരിയാവില്ലെന്നും ഇതൊരു കുടുംബ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രംഭ തന്നെ നായികയാവണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുവെന്നും ഫാസില്‍ സര്‍ ഡിസ്ട്രിബ്യൂഷന്‍ പ്രൊഡക്ഷനും ഏറ്റെടുത്തതോടെ സിനിമയുടെ നിര്‍ത്തിവെച്ച ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും സിദ്ധിഖ് പറഞ്ഞു.