മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്യാനാകില്ലെന്ന് സംവിധായകന് സിബിമലയില്‍. മികച്ച അഭിനേതാക്കളാണ് ഇരുവരും. അല്ലെങ്കില്‍ നാല്പതോളം വര്‍ഷം ഈ മേഖലയില്‍ അവര്‍ക്കെങ്ങനെ നില്ക്കാന് കഴിഞ്ഞുവെന്ന് സംവിധായകന് ചോദിക്കുന്നു. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ആരാണ് മികച്ചത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ രംഗത്ത് പിടിച്ചു നിന്നത് അവരുടെ സിദ്ധി കൊണ്ട് തന്നെയാണ്. രണ്ട് പേരും രണ്ട് സ്റ്റൈല്‍ ആക്ടിങിന്റെ ആള്‍ക്കാരാണ്. മമ്മൂട്ടി കുറച്ച് കൂടെ സ്റ്റൈലസിഡണ്. ലാല്‍ വളരെ സ്വഭാവികമായി പ്രതികരിക്കുന്നയാളും . കിരീടം, ദശരഥം എന്നിവയൊക്കെ ചെയ്യുമ്പോള്‍ ലാലിന് 29 വയസ്സാണ്. ഇപ്പോ ഉള്ള ഏതൊരു ആര്ടിസ്റ്റാണ് ആ പ്രായത്തില്‍ അത്രയും പവര്‍ഫുള്ളായിട്ടുള്ള കഥാപാത്രം ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ളവര്‍ ആരും കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല സിബി മലയില്‍ പറഞ്ഞു.
മലയാള സിനിമയിലെ മറ്റുള്ള നടന്മാരില് നിന്ന് ഒരു ചുവട് മുന്നിലായി താന്‍ എന്നും കാണുന്നത് ഫഹദ് ഫാസിലിനെയാണെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. ഔട്ട് സ്റ്റാന്‍ഡിംഗ് എന്ന് പറയാവുന്നത് ഫഹദിനെയാണ്. കിട്ടിയ കഥാപാത്രങ്ങളെല്ലാം മനോഹരമായി ചെയ്തു. നല്ല കഴിവുള്ള നടനാണ്. ആദ്യം വന്ന ഫഹദിനെയല്ല രണ്ടാമത് കണ്ടത്. രണ്ടാം വരവില്‍ അയാള്‍ നമ്മളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു. ഏത് കഥാപാത്രവും ചെയ്യാന്‍ പ്രാപ്തനെന്നുള്ള നിലയില്‍ നമുക്ക് നോക്കിയിരിക്കാവുന്ന ആക്ടറാണ്. ബാക്കിയെല്ലാവരും നില്‍ക്കുന്നതിന്റെ ഒരു ചുവട് മുന്നിലായാണ് ഞാന്‍ ഫഹദിനെ കാണുന്നത്.