വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

കൂടാതെ, മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയില്‍ ആയിരുന്നു. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത ദേവദൂതന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.
മോഹന്‍ ലാല്‍ നായകനായി എത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ വിജയം കാണാന്‍ കഴിഞ്ഞില്ല. ചിത്രം തിയ്യേറ്ററുകളില്‍ വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തില്‍ താന്‍ നായകനായി കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നില്ലെന്ന് തുറന്നുപറയുകയാണ് സിബി മലയില്‍.
തമിഴ് നടന്‍ മാധവനായിരുന്നു ഈ റോള്‍ ചെയ്യേണ്ടിയിരുന്നത്. മോഹന്‍ലാലിന് ഒരിക്കലും ആ കഥാപാത്രം ചേരില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാലാണ് ഈ കഥാപാത്രം തനിക്ക് തന്നെ ചെയ്യണമെന്ന് വാശി പിടിച്ചതെന്നും അങ്ങനെ മോഹന്‍ലാല്‍ നായകനായി എത്തിയതോടെ കഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നുവെന്നും സിബി മലയില്‍ പറയുന്നു.
17 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കഥയായിരുന്നു ചിത്രത്തിന്റെത്. ആ കഥ പൊളിച്ചെഴുതിയാണ് ദേവദൂതന്റെ തിരക്കഥ ഒരുക്കിയതെന്നും ക്യാമ്പസ് സ്റ്റോറിയാക്കി മാറ്റുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.