തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയപ്പെട്ടദാരദമ്പതികളുടെ ലിസ്റ്റിൽ കാലങ്ങളായി ഇടം പിടിച്ചിരിക്കുന്നവരാണ് ശാലിനിയും. അജിത്തും. ബാല താരമായി വളർന്ന് മലയാളത്തിലും, തമിഴിലും തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച നടിയായ ശാലിനി ഒരു സിനിമാ ഷൂട്ടിങ്ങിനിടെയാണ് പ്രണയത്തിലാകുന്നത്.
1999 ൽ പുറത്തിറങ്ങിയ അമരകല എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ആണ് ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്. തുടര്ന്ന് ഒരു വർഷത്തിന് ശേഷം 2000 ത്തിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം ശാലിനി പൂർണമായും സിനിമകളിൽ നിന്ന് മാറി നിന്നു. പക്ഷെ അജിത്ത് ആകട്ടെ തന്റെ കരിയറിൽ വളർച്ച നേടിക്കൊണ്ടിരിക്കുകയായിരുന്നു. അജിത്ത് എന്ന സൂപ്പർതാരത്തിന്റെ വളർച്ചയാണ് പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ഉണ്ടായത്.
അജിത് കുമാർ തമിഴകത്ത് അറിയപ്പെടുന്നത് തല എന്ന പേരിലാണ്. എന്നാൽ ഇത്തരം രീതിയിൽ തന്നെ വിളിക്കരുതെന്ന് അദ്ദേഹം തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അജിത്തും, ശാലിനി.ും തമ്മിലുള്ള ബവ്ധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശരൺ്. വൗ തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
അമരകലയിൽ ഹീറോയിനായി ആദ്യം പരിഗണിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു. പക്ഷെ അവരുടെ പ്രതിഫലം ആ സമയത്ത് ഉയർന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഞങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരാൾ വേണമായിരുന്നു. മാത്രമല്ല ആ സമയത്ത് ശാലിനി ആയിരുന്നു എല്ലാവരുടെയും മനസ്സിൽ. അത്രേം സക്‌സസ്ഫുൾ ആയി സിനിമയിൽ നില്ക്കുകയാണ് അവർ. പക്ഷെ ആദ്യം അവർ ഞങ്ങളോട് നോ പറയുകയാണ് ചെയ്തത്. ഞങ്ങൾ അവരെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു. പിന്നീട് അവർ കഥ കേട്ട് കൺവിൻസ് ആയി.
ഈ മാസം പത്ത് ദിവസം അടുത്ത മാസം പത്ത് ദിവസം എന്നിങ്ങനെ ആണ് അജിത്തിന്റെ ഡേറ്റ് എനിക്ക് കിട്ടിയത്. ഷൂട്ടിംഗ് ആരംഭിച്ച് ആദ്യ ഷെഡ്യൂൾ കഴിയവെ അദ്ദേഹം എന്നെ വിളിച്ചു. പടം വേഗം എടുത്ത് തീർക്കാം’ ‘ഈ സിനിമയിലേക്കുള്ള എന്റെ ദിവസങ്ങൾ കൂടുമ്പോൾ ഞാൻ ഈ പെൺകുട്ടിയെ ലവ് ചെയ്യുമോ എന്ന ഭയം ഉണ്ട്, അതിനാൽ ഡേറ്റ് തരാം നിങ്ങൾ വേഗം തീർക്കൂ എന്ന് പറഞ്ഞു. സിനിമ വേഗം തീർത്തു. അതിന് മുമ്പേ തന്നെ അദ്ദേഹം ഭയന്നത് സംഭവിച്ചു,’എന്നാണ് ശരൺ പറഞ്ഞത്.