ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്, അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്; സംവിധായകന്‍ ഷാജി കൈലാസ്

71

നടൻ സുരേഷ് ഗോപി ജീവിതമേത് സിനിമ ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മാറിപ്പോയെന്ന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു എന്ന തരത്തിലുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. എന്നാൽ അത് വ്യാജ വാർത്തയാണെന്നും, താൻ ഒരിക്കലും സുരേഷ് ഗോപിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഷാജി കൈലാസ് ഇപ്പോൾ വ്യക്തമാക്കി. ഈ സംഭവം തന്നെ വേദനിപ്പിച്ചു എന്നും സംവിധായകൻ പറഞ്ഞു.

Advertisements

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം.

അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്.

അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്’, ഷാജി കൈലാസിൻറെ വാക്കുകൾ ഇങ്ങനെ. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം.

also read
വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് അദ്ദേഹം ചോദിച്ചു ; രസകരമായ അനുഭവം പങ്കുവെച്ച് ഹരീഷ് പേരടി

Advertisement