നിരവധി സൂപ്പര്‍ഹിറ്റ് ആക്ഷന്‍ സിനിമകള്‍ മലയാള സിനിമയ്ക്ക് മികച്ച സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഡോ. പശുപതി എന്ന ഹാസ്യ സിനിമയില്‍ കൂടി തുടങ്ങിയ അദ്ദേഹം പിന്നീട് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ അമരക്കാരനായി മാറുക ആയിരുന്നു അദ്ദേഹം.
മലയാളത്തിന്റെ താര ചക്രവര്‍ത്തിമാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നായകന്‍മാരാക്കി വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ അദ്ദേഹം ആയിരുന്നു സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കി മാറ്റിയതും. തമിഴിലും ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഷാജി കൈലാസ് ഇടക്കാലത്ത് ചെറിയ ഒരു ഇടവേള എടുത്തിരുന്നു.
അതേ സമയം യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനെ നായകനാക്കി കടുവ, കാപ്പ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ അദ്ദേഹം വീണ്ടും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രം എലോണ്‍ വന്‍ പരാജയമായിരുന്നു.
ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത ദ്രോണ 2010എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിയ്യേറ്റര്‍ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കൈലാസ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും തമ്മില്‍ മാറിപ്പോയി എന്ന് ഷാജി കൈലാസ് പറയുന്നു.
ആദ്യ പകുതിയില്‍ വരുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പകുതിയില്‍ വരുന്ന കഥാപാത്രത്തെ ഇഷ്ടമായില്ലെന്നും നാച്ച്വറലായി പോയിക്കൊണ്ടിരുന്ന ചിത്രം രണ്ടാം പകുതിയില്‍ സ്പിരിച്വല്‍ ആയിപ്പോയി എന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
Also Read: മുൻ ഭർത്താവ് സെൽവരാഘവൻ തന്നോട് ചെയ്ത് കൂട്ടിയത് എല്ലാം വെളിപ്പെടുത്തി നടി സോണിയ അഗർവാൾ
തുടര്‍ച്ചയായി മൂന്ന് നാല് ചിത്രങ്ങള്‍ പരാജയപ്പെട്ടു. മൈന്‍ഡ് റിഫ്രഷ് ചെയ്യാനും തെറ്റുകള്‍ മനസ്സിലാക്കാനുംതന്നെ ഒന്നു നിയന്ത്രിക്കാനും വേണ്ടിയാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനിച്ചതെന്നും ഷാജി കൈലാസ് പറയുന്നു.