അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിരിക്കുകയാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായിട്ടാണ് മോഹൻലാൽ നായകനാകുന്നത് എന്ന് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രം കണ്ട് സോഷ്യൽ മീഡിയ വഴി അഭിപ്രായം പങ്കുവെച്ചത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സാജിദ് യാഹിയ. തിയറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണെന്നും മാസ്റ്റർ പീസ്സാണെന്നും സാജിദ് യാഹിയ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ലിജോ ഭായ് മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം ‘we have world class makers among us ‘ എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ സാജിദ് യാഹിയ കുറിച്ചു.
മലൈക്കോട്ടൈ വാലിബനിൽ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, സോണാലി കുൽക്കർണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.