അന്നും ഇന്നും നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. ഇതിനോടകം നിരവധി സിനിമയിൽ പല വേഷങ്ങളും മഞ്ജു ചെയ്തു. പൊതുവേ മഞ്ജുവിനെ കൊണ്ട് എല്ലാവരും നല്ലതു മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു. ആരെയും വെറുപ്പിക്കാത്ത ഒരു നടി കൂടിയാണ് മഞ്ജു. മുമ്പ് ഒരിക്കൽ മഞ്ജുവിനെ കുറിച്ച് സത്യൻ അന്തിക്കാടും , കമലും അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് നടിയെ കുറിച്ച് പറഞ്ഞത്. ഞങ്ങൾ ഒരേ നാട്ടുകാരാണ്. എൻറെ വീട്ടിൽ നിന്ന് ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരമേ മഞ്ജുവിന്റെ വീട്ടിലേക്കുള്ളു. ആമി കണ്ട ശേഷം നടിയെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. മാധവിക്കുട്ടിയെ മഞ്ജുവിന് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിച്ചു.
മുമ്പ് തൂവൽ കൊട്ടാരവും, ഇരട്ടക്കുട്ടികളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വായനയൊന്നും ഉണ്ടായിരുന്നില്ല. അന്ന് ലോഹിതാസ് ചില പുസ്തകങ്ങൾ കൊണ്ട് കൊടുക്കും. പിന്നീട് ലോഹിൻ വായിച്ചോ എന്ന് ചോദിക്കുമ്പോൾ അതെ എന്ന് പറഞ്ഞു എൻറെ മുഖത്ത് നോക്കി കണ്ണിറുക്കും മഞ്ജു. പക്ഷേ അതിൽ നിന്നൊക്കെ മഞ്ജു ഒരുപാട് മാറിപോയി.
അഭിനയത്തിൽ നിന്ന് ഇടവേള എടുത്തശേഷം മഞ്ജുവിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. മഞ്ജുവിന് കുറച്ചുകൂടി പക്വത വന്നു. മുമ്പൊക്കെ സെറ്റിൽ കുസൃതിയായിരുന്നു നടി. അതേസമയം നടിയുടെ ഈ മാറ്റത്തെ കുറിച്ച് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ കുസൃതി കാണിച്ചു നടന്നിരുന്ന മഞ്ജു ഇപ്പോൾ ഒരുപാട് പക്വതയോട് കൂടിയാണ് പെരുമാറാർ.
also read
എന്റെ പത്താമത്തെ വയസ്സില്‍ ജനിച്ചതാണ്, ഹന്‍സു സ്വന്തം മകളെ പോലെ, പക്ഷേ അവള്‍ക്ക് ഞാന്‍ അമ്മയെ പോലെയല്ല, തുറന്നുപറഞ്ഞ് അഹാന കൃഷ്ണ
മലയാളികളുടെ പ്രിയപ്പെട്ട നടിയായ മഞ്ജു ഇന്നും സിനിമയിൽ സജീവമാണ്. നടി ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.