സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും താരങ്ങളുടെ വിലക്കും അതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നേരിടുമ്ബോള്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ രഞ്ജിത്ത്. സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എന്റെ ഒരു സെറ്റില്‍ നിന്ന് തിലകന്‍ ചേട്ടനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടിവന്നിട്ടുണ്ടെന്നാണ് രഞ്ജിത് വെളിപ്പെടുത്തുന്നത്.
കലാകാരന്മാരുടെ സ്വതവേയുള്ള വൈകാരിക പ്രതികരണം ആണ് തിലകന്‍ ചേട്ടനും ചെയ്തത്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും ഇത്തരം വൈകാരിക സമീപനങ്ങള്‍ കൊണ്ട് സംഭവിച്ച ചില പരിഭവങ്ങള്‍ മാത്രമായിരുന്നു. സംഭവങ്ങളെ വൈകാരികമായി കാണുന്നത് മൂലമാണ് ഈ പ്രതികരണം ഉണ്ടാകുന്നത്.
താര സംഘടനയുടെയും ഫെഫ്കയുടെയും വിലക്കിനെക്കുറിച്ചു താന്‍ തന്നെ മുംബൈയിലെ ഒരു ചടങ്ങില്‍ വെച്ച് ഇന്നസെന്റിനോടും ബി ഉണ്ണികൃഷ്ണനോടും സംസാരിച്ചതാണെന്നും രഞ്ജിത് പറയുന്നു. ഇരുവരും അങ്ങനെ ഒന്നില്ലെന്നു പറഞ്ഞതായും രഞ്ജിത് പറയുന്നു. താന്‍ അവരോട് പുതിയ ചിത്രത്തെ കുറിച്ചും അതില്‍ അഭിനയിക്കുന്നവരെ കുറിച്ചും സംസാരിച്ചു.
‘പൃഥ്വിരാജും തിലകനുമാണ് പ്രധാനവേഷങ്ങളിലെന്നും, എന്തോ വിലക്കിനെക്കുറിച്ചൊക്കെ തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്നും സൂചിപ്പിച്ചപ്പോള്‍ ഇന്നസെന്റും ഉണ്ണിക്കൃഷ്ണനും ഒരേസ്വരത്തില്‍ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നു. ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുമായി എന്റെടുത്ത് വരരുതെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല എന്നുതന്നെയാണ് ഇരുവരും പറഞ്ഞത്.’രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
കൂടാതെ സ്പിരിറ്റ് എന്ന സിനിമയിലും പിന്നീട് തിലകന്‍ അഭിനയിച്ചതായും അപ്പോഴും ആരും ഒരു പ്രശ്നവും ഉണ്ടാക്കാന്‍ വന്നില്ലെന്നും രഞ്ജിത് പറയുന്നു.