മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ നേതാവും ആണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജവമായ അദ്ദേഹം ബിജെപിയുടെ രാജ്യാ സഭാ മുന്‍ എംപി കൂടിയാണ്. രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന കുറച്ചുകാലം അദ്ദേഹം സിനിമയില്‍ സജീവം അല്ലായിരുന്നു.
ഇതിനിടെ തൃശ്ശുരില്‍ നിന്ന് ലോകസഭയിലേക്കും കേരള നിയമസഭയിലേക്കും അദ്ദേഹം മല്‍സരിച്ചു എങ്കിലും പരാജയപ്പെട്ടിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയരംഗത്തേക്ക് തിരികെ എത്തിയിരുന്നു.
പിന്നീട് കാവല്‍, പാപ്പന്‍, മേംഹൂ മൂസ തുടങ്ങിയ സിനിമകളിലൂടെ തകര്‍പ്പന്‍ വിജയങ്ങളും അദ്ദേഹം നേടിയെടുത്തിരുന്നു. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.
ഒരു അഭിമുഖത്തിനിടെയാണ് സംവിധായകന്‍ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചത്. മുരടിച്ചു കിടക്കുന്ന പാര്‍ട്ടിക്ക് സുരേഷ് ഗോപിയിലൂടെ മോചനം ഉണ്ടാകുമെന്നും സമൂഹം ഒന്നടങ്കം അംഗീകരിക്കുന്ന ഒരാള്‍ പാര്‍ട്ടിയില്‍ വേണമെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണക്കുമെന്നും രാമസിംഹന്‍ പറയുന്നു.
ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല, നേതൃനിരയിലേക്ക് വരേണ്ടത് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ ആയിരിക്കണം. സുരേഷ് ഗോപി ഭാവിയിലെ മുഖ്യമന്ത്രി ആവണമെന്നും അതാണ് തങ്ങളുടെ ആഗ്രഹന്നെും അങ്ങനെ ആവുമെന്ന് പ്രതീക്ഷയുണ്ടെന്നും സംവിധായകന്‍ പറയുന്നു.