സിനിമ പ്രേമലു പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുന്തോറും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ ശണ്യയ്ക്കുശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു.
ചിത്രത്തിലെ നായകനായി നസ്ലിൻ എത്തിയപ്പോൾ നായികയായി മമിത ബൈജുവും എത്തി. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
‘സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്‌സ്റ്റേഴ്‌സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്‌നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന് കാണണം. അഭിനന്ദിക്കണം.
റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറാണ് പടം. സിനിമ തീർന്നത് അറിഞ്ഞില്ല. ഭയങ്കര ഫ്രഷ് ആയിട്ട് തോന്നിയ സിനിമ. അതാണ് സത്യം. ഇനിയും പുതിയ പുതിയ ആൾക്കാർ നല്ല സിനിമകൾ ചെയ്യട്ടെ. അതാണ് ഏറ്റവും ആ?ഗ്രഹം. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണണം. ഇനി സിനിമ എടുക്കലല്ല ജോലി’, എന്നാണ് പ്രിയദർശൻ പറഞ്ഞത്.