മലയാള സിനിമയിലെ സംവിധായകരുടെ കൂട്ടത്തിലെ താരോദയമാണ് ഒമർ ലുലു. ഹാപ്പി വെഡ്ഡിങ്ങ് ആണ് ഒമറിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടർന്ന് ചങ്ക്‌സ്, ചങ്ക്‌സ് 2, ഒരു അഡാർ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.ഇപ്പോഴിതാ റെഡ് എഫ് എമ്മിന് ഒമർ ന്‌ല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്ന ആളാണ് താനെന്നാണ് ഒമർ ലുലു പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
അഭിപ്രായം പറയാൻ പേടിയില്ലാത്ത ആളാണ് ഞാൻ. സിനിമ ചെയ്യുമ്പോൾ പേടിയുണ്ടോ എന്ന് ചോദിച്ചാൽ നല്ല സിനിമ ചെയ്താൽ വിജയിക്കും. ഞാൻ സിനിമ ചെയ്യുന്നത് യുവത്വം മനസ്സിൽ സൂക്ഷിച്ചുവെക്കുന്നവരെ ലക്ഷ്യം വെച്ചാണ്. എനിക്ക് ഇഷ്ടപ്പെട്ട സംവിധായകൻ സിദ്ധിക്ക് ലാലാണ്. കോമഡി സിനിമകൾ ചെയ്യാനാണ് എനിക്കിഷ്ടം. മോഹൻലാലിനെ വെച്ച് പടം ചെയ്യണമെന്നും ആഗ്രഹമുണ്ട്.
പ്രൊഫഷനിൽ ഞാനേറ്റവും പേടിക്കുന്നത് മീറ്റുവാണ്. ഒരു പെൺകുട്ടിയോട് സംസാരിച്ചു, ഇഷ്ടത്തിലായി. അതിനിടയിൽ അവർ പോയി കേസ് കൊടുത്താൽ കുടുങ്ങില്ലേ, നമ്മളിപ്പോൾ പേപ്പറിലൊന്നും എഴുതി വാങ്ങിക്കില്ലല്ലോയെന്നായിരുന്നു ഒമർ ലുലു ചോദിച്ചത്.
എല്ലാവരുടെയും സമയം നല്ലതാവട്ടെ എന്ന് കരുതി ഞാൻ ചെയ്ത സിനിമയാണ് നല്ല സമയം. പണ്ടത്തെ ലാലേട്ടനെ മനസ്സിൽ കണ്ടാണ് ഞാൻ സിനിമ എഴുതിയത്. തൃശ്ശൂർ ബേസ് ചെയ്തുള്ള സിനിമ ആയതിനാൽ ആ ഒരു സംസാരശൈലി വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ അന്വേഷണം ഇർഷാദിക്കയിലേക്ക് എത്തിയത്.

അതേസമയം സംവിധായകന്റെ ജീവിതത്തിലെ കുറേ കാര്യങ്ങളാണ് നല്ല സമയത്തിലുള്ളത് എന്നാണ് ഒമർ ലുലുല അവകാശപ്പെടുന്നത്. ഒരു ദിവസത്തെ കഥയാണ് സിനിമയിൽ പറയുന്നത്