ഒറ്റ രാത്രിക്കൊണ്ട് അവരെല്ലാം താരങ്ങളായി മാറി; അപ്പോ തുടങ്ങിയ പ്രശ്‌നമാണ് ലൊക്കേഷനിൽ; തുറന്ന് പറഞ്ഞ് സംവിധായകൻ ഒമർ ലുലു.

419

പുതുമുഖങ്ങളെ അണിനിരത്തി സിനിമ സംവിധാനം ചെയ്യുന്നതിൽ മുൻപന്തിയിലാണ് സംവിധായകൻ ഒമർ ലുലു. പക്ഷെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിനിടക്ക് പ്രേക്ഷകർ പോലും വിചാരിക്കാത്ത എന്തിന് സംവിധായകൻ പോലും വിചാരിക്കാത്ത ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി. മലയാളക്കരയിൽ എന്തിന് ഇന്ത്യ മുഴുവനൻ തരംഗമാവാൻ ചിത്രത്തിലെ ഒരു പാട്ടിന് കഴിഞ്ഞു. അതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതും.

സിനിമയുടെ കഥ ഒറ്റ ദിവസം കൊണ്ട് മാറുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി. ഇതോടെ പ്രിയ പ്രകാശും സംവിധായകൻ ഒമർ ലുലുവുമൊക്കെ പ്രശ്നങ്ങളിലായി. ഇരുവരും തമ്മിൽ പിണങ്ങിയെന്ന് അടക്കം റിപ്പോർട്ടുകൾ വന്നിരുന്നു. സത്യത്തിൽ പ്രിയ വാര്യരുമായി പിണങ്ങാനുണ്ടായ കാരണത്തെ കുറിച്ച് സീ മലയാളം ന്യൂസിന് ന്‌ല്കിയ അഭിമുഖത്തിൽ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Advertisements

Also Read
ഞാനനവനെ എന്റെ അനിയനെ പോലെയാണ് നോക്കി കാണുന്നത്; മാധ്യമങ്ങൾ എിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നു; തുറന്ന് പറഞ്ഞ് കുക്ക് വിത്ത് കോമാളിയിലെ ദർശന ഗുപ്ത

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ; പ്രിയ വാര്യരുമായിട്ടുള്ള പ്രശ്നമെന്താണെന്ന് ചോദിച്ചാൽ നമ്മൾ ചെയ്ത് കൊണ്ടിരുന്ന സിനിമയിൽ പെട്ടെന്ന് പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ വരികയാണ്. അങ്ങനെ ഉണ്ടായാൽ സ്വാഭാവികമായും ഏത് സിനിമയുടെ ലൊക്കേഷനിലും പ്രശ്നങ്ങൾ ഉണ്ടാവും. ഒരു അഡാറ് ലവ് തുടങ്ങാൻ പോവുകയാണെന്ന് തീരുമാനിച്ചപ്പോൾ കുറച്ച് പുതിയ പിള്ളേരെ വെച്ച് ചെയ്യാമെന്ന് വിചാരിച്ചു. അവരുടെ പ്ലസ് ടു ജീവിതം അതേ നിഷ്‌കളങ്കതയും ഫ്രഷ്നെസ്സുമൊക്കെ വെച്ച് ചെയ്യാമെന്ന് വിചാരിച്ച് തുടങ്ങിയ ചിത്രമാണ്.

ഒരു അഡാറ് ലവ്വിലെ പാട്ട് റിലീസ് ആയതോടെ ഒറ്റയടിക്ക് അവർ താരങ്ങളായി. ഇതോടെ സിനിമയുടെ എല്ലാ ഗുണവും നഷ്ടപ്പെട്ടു. ആ പാട്ട് ഹിറ്റായതിന് ശേഷം അതുവരെ ചിത്രീകരിച്ചിരുന്നത് പോലെയായിരുന്നില്ല ആ സിനിമയുടെ ചുറ്റുപാട്. അപ്പോൾ തന്നെ സിനിമയുടെ സ്‌ക്രീപ്റ്റ് പൊളിഞ്ഞു. പെട്ടെന്ന് ഒരു ദിവസം ഓഫീസിലേക്ക് എല്ലാവരും കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് വരുമ്പോൾ എന്തായിക്കും അവസ്ഥ. അതുപോലെ ഒറ്റപ്പെട്ടൊരു അവസ്ഥയിലാണ് ഞാനന്ന് അവിടെ നിന്നത്. എല്ലാവരും പെട്ടെന്ന് മാറി

Also Read
പറത്താൻ അറിയുന്നവരാണോ ഫ്‌ളൈറ്റ് പറത്തുന്നതെന്ന് അറിയണ്ടേ, അതിനാണ് ഞാൻ കോക്പിറ്റിൽ കയറിയത്; നല്ല റോളല്ല വൃത്തികെട്ട റോളും സിനിമയിൽ ഉണ്ടാവും എന്ന് പറഞ്ഞാണ് മനസ്സിനെ സമാധാനിപ്പിച്ചത്; ഷൈൻ ടോം ചാക്കോയ്ക്ക് പറയാനുള്ളത് ഇങ്ങനെ

അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അതുപോലെയാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്. രണ്ട് തവണ ബിബിസി പോലും വന്നിരുന്നു. പിന്നെ ഒരു വിജയം ഉണ്ടാവുമ്പോൾ ഉപദേശകസമിതികൾ ഒപ്പം കൂടും. അങ്ങനെ കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ക്ലൈമാക്സൊക്കെ മാറ്റേണ്ടി വന്നു. മലയാളത്തിൽ തീരുമാനിച്ചിരുന്ന സിനിമ നാല് ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചു. രണ്ട് പുതിയ കുട്ടികളെ വെച്ച് ചെയ്ത സിനിമ രണ്ടായിരം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മലയാള സിനിമയിൽ അത്തരമൊരു റിലീസ് ഉണ്ടായിട്ടുണ്ടാവില്ല എന്നും സംവിധായകൻ പറ്ഞ്ഞു.

Advertisement