ദുല്‍ഖറിന്റെ ആരാധകര്‍ വിളിച്ച് ഭീഷണിപ്പെടുത്തി

28

മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് ചോദിച്ച് ആരാധകര്‍ ബഹളമായിരുന്നെന്നും അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി സംവിധായകന്‍ നാഗ് അശ്വിന്‍.

Advertisements

അവര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുല്‍ഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഒരു ഘട്ടത്തില്‍ പി ആര്‍ ടീമിലുള്ളവരെ ആരാധകര്‍ ദുര്‍ഖര്‍ എവിടെയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ നിങ്ങളിതൊന്നും കാര്യമാക്കേണ്ട. സമര്‍ദ്ദത്തില്‍പ്പെടാതെ സിനിമയ്ക്ക് ആവശ്യമായത് മാത്രം ചെയ്യൂ എന്നാണ് പറഞ്ഞത്- തിരക്കഥാകൃത്തുക്കളായ സ്വപ്നയും ഐശ്വര്യയും പറഞ്ഞു.

മഹാനടിയില്‍ ജെമിനി ഗണേശനെ ദുല്‍ഖര്‍ അവതരിപ്പിക്കാനെത്തിയത് വലിയ ഭാഗ്യമായി. നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു മഹാനടി. ദുല്‍ഖര്‍ അഭിനയിക്കാന്‍ സമ്മതിക്കുമോയെന്ന് സംശയിച്ചു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. നാഗ് അശ്വിന്‍ പറഞ്ഞു.

തെലുഗു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹാനടി ഒരുക്കിയത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമായിരുന്നു് ചിത്രത്തിന് . സാമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Advertisement