തെന്നിന്ത്യയിലെ താരമൂല്യമുള്ള താരങ്ങളാണ് വിജയും അജിത്തും. ഇരുവർക്കും നിറയെ ആരാധകരാണുള്ളത്. ഇരുവരും ഉറ്റ സുഹൃത്തുക്കളാണെന്നാണ് എല്ലാവർക്കും പറയാനുള്ളത്. പക്ഷെ ഇരുവരുടെയും ആരാധകർ തമ്മിൽ പലപ്പോഴും ഇടിയുണ്ടാക്കുന്നത് പതിവാണ്. ഇക്കാര്യം ആവർത്തിക്കരുതെന്ന് പലപ്പോഴും താരങ്ങൾ തന്നെ ആരാധകരോട് പറയാറും ഉണ്ട്. ഇപ്പോഴിതാ താരങ്ങളുടെ സ്വഭാവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സംവിധായകനായ മാരി മുത്തു.
സിനിമയിൽ ബാലതാരമായി വന്നതാണ് വിജയ് എങ്കിലും, താരം നായകനെന്ന നിലയിൽ തമിഴിൽ ശ്രദ്ധിക്കപ്പെടുന്നത് 90 കളിലാണ്. അതേ കാലയളവിൽ തന്നെയാണ് അജിത്തും തമിഴിൽ ശ്രദ്ധിക്കപ്പെടുന്നത്. 2000ത്തിൽ താരം സൂപ്പർ താര പദവിയിലേക്ക് ഉയർന്നു. തന്റെ പേരിലുള്ള ഫാൻസ് അസോസിയേഷൻ പിരിച്ച് വിട്ട് മറ്റുള്ളവർക്ക് മാതൃക കാണിച്ച നടനാണ് അദ്ദേഹം. തമിഴിൽ തല എന്നാണ് അജിത്തിനെ എല്ലാവരും അഭിസംബോധന ചെയ്യുന്നത്. ഇത് ആവർത്തിക്കരുതെന്നും താരം ആരാധകരോട് പറഞ്ഞിരുന്നു.
Also Read
വൈശാലിയുടെ സെറ്റിൽ വച്ച് പ്രണയത്തിലായി വിവാഹം കഴിച്ച സഞ്ജയിനും സുപർണയ്ക്കും പിന്നെ സംഭവിച്ചത് ഇങ്ങനെ
മറ്റു താരങ്ങളെ പോലെ അഭിമുഖങ്ങളിലോ പരസ്യ ചിത്രങ്ങളിലോ പ്രൊമോഷൻ പരിപാടികളിലോ ഒന്നും അജിത്തിനെ കാണാൻ കഴിയില്ല. അതേസമയം തന്റെ ആരാധകരോട് ആത്മ ബന്ധം കാത്ത് സൂക്ഷിക്കുന്ന നടനാണ് വിജയ്. എളിമയുള്ള നടനെന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്. അജിത്തിന്റെ ഏറ്റവും നല്ല ഗുണമെന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് എല്ലാം മറക്കും എന്നതാണ്. അതായത് സംഭവിക്കുന്നത് നല്ലതോ, ചീത്തയോ ആകട്ടെ അദ്ദേഹം അതിനെ പറ്റി പിന്നീട് ആലോചിക്കാറില്ല.
എന്നാൽ അജിത്തിനെ പോലെ അല്ല വിജയ് എന്നാണ് മാരിമുത്തു പറയുന്നത്. അദ്ദേഹം നടന്നതെല്ലാം ഓർത്ത് വെച്ച് പ്രതികാരം വീട്ടുന്ന ആളാണ്. മാരിമുത്തുവിന്റെ വാക്കുകൾ ഇങ്ങനെ; തന്നെ മോശമായി ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ, എത്ര സമയമെടുത്താലും അയാൾ അത് മറക്കില്ല. ഷൂട്ടിംഗ് സെറ്റിൽ നടന്ന സംഭവം ആയാൽ പോലും അയാൾ നടന്നതെല്ലാം ഓർത്ത് വെച്ച് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇരട്ടി തിരിച്ചു കൊടുക്കും. ഇത് വിജയ്യിലെ മോശം സ്വഭാവമാണെന്ന് അദ്ദേഹം വിമർശിച്ചു.
മനസ്സിൽ വൈരാഗ്യം സൂക്ഷിക്കുന്ന ആളാണ് വിജയ് എന്ന തരത്തിലുള്ള നടന്റെ പരാമർശം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തെ പറ്റി അങ്ങനെ കരുതുന്നില്ലെന്നും, പബ്ലിസിറ്റിക്ക് വേണ്ടി വെറുതെ പറയുന്നതാണെന്നുമാണ് ആരാധകർ പറയുന്നത്. വിജയുടെ അച്ഛൻ ചന്ദ്രശേഖർ തമിഴിലെ അറിയപ്പെടുന്ന സംവിധായകനും, നിർമ്മാതാവുമൊക്കെയായിരുന്നു. അദ്ദേഹമാണ് വിജയുടെ സിനിമാ കാര്യങ്ങൾ നോക്കിയിരുന്നത്.