ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.
ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.
ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്ലര്‍ റിലീസായതുമുതല്‍ ആവേശത്തിലാണ്.
ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് അന്‍പറിവാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ലോകേഷ് കനക് രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ലിയോയില്‍ ഒരു രംഗത്തിന് പോലും വിജയ് ഡ്യൂപിനെ അനുവദിച്ചിട്ടില്ലെന്നും ഒരു ബോഡി ഡബിളും ആവശ്യമില്ലെന്ന് തുടക്കത്തിലേ വിജയ് പറഞ്ഞിരുന്നുവെന്നും ലോകേഷ് പറയുന്നു.
ആക്ഷന് രംഗങ്ങള്‍ക്ക് ഡ്യൂപ് വേണ്ടെന്ന് വിജയ് പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വിജയിയുടെ ആക്ഷന്‍ രംഗങ്ങളെല്ലാം മികച്ചതാണെന്ന് സൂചനകള്‍ നല്‍കുന്നതായിരുന്നു ട്രെയിലര്‍.