ക്ലാസ്സ്മേറ്റ്‌സ് ലാല്‍ജോസ് എന്ന സംവിധായകന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ ക്യാമ്പസ് ചിത്രങ്ങളിലും മുന്‍പന്തിയിലുള്ള ചിത്രവും ഇതാണ്.
കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 13 വര്‍ഷമായി.
ഇപ്പോഴിതാ ചിത്രത്തിനിടയില്‍ നടന്ന പ്രധാന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ജോസ്. ജയിംസ് ആല്‍ബര്‍ട്ടായിരുന്നു ക്ലാസ് മേറ്റ്സിന്റെ തിരക്കഥ ഒരുക്കിയത്.
കാവ്യാ മാധവനാണ് ചത്രത്തിലെ പ്രധാന കഥാപാത്രമെങ്കിലും രാധിക ചെയ്ത റസിയ എന്ന കഥാപത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലാല്‍ജോസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു.
കഥ പറയാന്‍ ഞാന്‍ ജയിസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല.അതിനിടെ ജയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി.
കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാന്‍ കാര്യമെന്താണെന്ന് തിരക്കി. ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു.
നേരത്തേ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം.
അതും കൂടി കേട്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു ലാല്‍ ജോസ് പറയുന്നു.