അമ്മ മുക്തയുടെ വഴി പിൻതുടർന്ന് മകൾ കിയാര എന്ന കണ്മണിയും സിനിമയിൽ എത്തിയിരിയ്ക്കുകയാണിപ്പോൾ. സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാരയുടെ തുടക്കം. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെയും അദിതി രവിയുടെയും മകളായാണ് കിയാര അഭിനയിയ്ക്കുന്നത്.
ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ തന്നെ കിയാര ഒരു കൊച്ച് സ്റ്റാർ ആയി കഴിഞ്ഞു. സ്റ്റാർ മാജിക്കിൽ അമ്മ മുക്തയ്ക്കൊപ്പം എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയവും കണ്മണി നേടിയിരുന്നു. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപെ തന്നെ അടുത്ത ചിത്രവും കിയാര ഏറ്റെടുത്തു കഴിഞ്ഞു. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കിയാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
ALSO READ
ഇപ്പോഴിതാ ലൊക്കേഷനിൽ കിയാരയ്ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ആർ ജെ ഷാൻ. രസകരമായ ആ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷാനിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.
‘അന്ന് രാത്രി ആയിരുന്നു ഷൂട്ട്. അടുത്ത ഷോട്ടിനുള്ള നിർദ്ദേശം കൊടുത്തു, അത്താഴം കഴിഞ്ഞു ആലസ്യത്തിൽ ക്യാമറയുടെ സെറ്റ് അപ്പ് ആകുന്ന വരെ ശാന്തനായി , മൗനിയായി മോണിറ്റർ നോക്കി ഡയറക്ടർസ് ചെയറിൽ ഇരിക്കുന്ന ജോഷി സാറിന്റെ അടുത്തേക്ക് അധികാരത്തിൽ അവൾ നടന്നു വന്നു. ഇന്നേ വരെ ആരും ചോദിക്കാത്ത ചോദ്യം അവൾ ജോഷിയുടെ മുഖത്ത് നോക്കി ചോദിച്ചു .
ALSO READ
”ഇങ്ങനെ വെറുതെ ഇരിക്കുവാണോ!? ഇന്ന് ഷൂട്ടിംഗ് ഒന്നും ഇല്ലേ ?” .
അസിറ്റന്റ് ഡിറക്ടർസ് ഞെട്ടി നോക്കി , മേക്കപ്പും ആർട്ടും എത്തി നോക്കി , ലൈറ്റിംഗ് യൂണിറ്റ് മിന്നൽ അടിച്ച പോലെ തിരിഞ്ഞു നോക്കി , ആരുടെ മുന്നിലും തല കുനിക്കാത്ത ജോഷി സർ തല കുനിച്ചു നോക്കി, എന്നിട്ടു ഇരുന്ന കസേരയിൽ നിവർന്നിരുന്നു.
”മതി ഇരുന്നത് , ജോഷി അങ്കിൾ വാ.. നമുക്കു ഷൂട്ട് ചെയ്യാം !” ജോഷി സാറുടെ കയ്യിൽ പിടിച്ചു അവൾ ആജ്ഞാപിച്ചു. പെട്ടെന്ന് സെറ്റിൽ മൗനം .. എന്തും സംഭവിക്കാം .. ജോഷി സർ അവളെ തറപ്പിച്ചു നോക്കി , എന്നിട്ടു കുട്ടികളെ പോലെ ചിരിച്ചു. ശേഷം എല്ലാരേയും നോക്കി ചോദിച്ചു , ”ഷോട്ട് റെഡിയല്ലേ ?!”. ”നേരം വൈകിക്കണ്ട .. വാ തുടങ്ങാം !”, ആ ആജ്ഞ ജോഷി അനുസരിച്ചു.