മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കാതല്‍. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും.
ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍.
Also Read: സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഞാന്‍ ഇവരുടെ നടുക്ക് ഇരുന്നിട്ടുണ്ടായിരുന്നു; ജിപിയോട് ലക്ഷ്മി പറയുന്നു
ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.
ഇപ്പോഴിതാ കാതലിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. സിനിമയിലെ ഒരു കോടതി രംഗത്തെ കുറിച്ചായിരുന്നു ജിയോ ബേബി സംസാരിച്ചത്. ജ്യോതിക കോടിയിലെ കൂട്ടില്‍ നില്‍ക്കുമ്പോള്‍ അവരുടെ ബാഗ് വാങ്ങി പിടിക്കുന്ന മമ്മൂട്ടിയുടെ രംഗത്തെ കുറിച്ചായിരുന്നു ജിയോ ബേബി സംസാരിച്ചത്.
തനിക്കും എഴുത്തുകാരായ ആദര്‍ശിനും പോള്‍സനും നല്ല സംശയമുണ്ടായിരുന്നു ജ്യോതികയുടെ ബാഗ് വാങ്ങി പിടിക്കണമെന്ന് മമ്മൂക്കയോട് പറയാന്‍. താന്‍ തന്നെ പിടിക്കാമെന്ന് മമ്മൂക്ക ഇങ്ങോട്ട് പറയുകയായിരുന്നുവെന്നും മമ്മൂക്കയെ അങ്ങനെ നിര്‍ത്തണമൊ എന്ന് തങ്ങള്‍ക്ക് ആദ്യം സംശയം തോന്നിയിരുന്നുവെന്നും ജിയോ ബേബി പറയുന്നു.
മമ്മൂക്ക തന്നെ ബാഗ് പിടിക്കാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. അതൊരു വല്ലാത്ത നില്‍പ്പായിരുന്നു, മമ്മൂക്കയെ അങ്ങനെ എല്ലാവരും കണ്ടിട്ട് ഒത്തിരി നാളായി എ്ന്നും പെണ്ണുങ്ങളുടെ ബാഗ് പിടിക്കുമ്പോള്‍ ആളുകള്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് നമ്മള്‍ നോക്കുകയെന്നും ജിയോ ബേബി പറഞ്ഞു.