വടക്കന്‍ വീരഗാഥയ്ക്ക് രണ്ടാം ഭാഗം: വെളിപ്പെടുത്തലുമായി സംവിധായകന്‍

26

ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ‘ഒരു വടക്കന്‍ വീരഗാഥ’ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു . കുറച്ചു ദിവസങ്ങളായി ഹരിഹരന്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നു എന്ന വാര്‍ത്തള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ വാര്‍ത്തകളോട് സംവിധായകന്‍ തന്നെ നേരിട്ട് പ്രതികരിക്കുകയാണ്.

Advertisements

ഈ പ്രചരണങ്ങളിലൊന്നും സത്യമില്ലെന്ന് ഹരിഹരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘എനിക്ക് അറിയില്ല ആരാണ് ഇതെല്ലാം പറഞ്ഞു പരത്തുന്നതെന്ന്. ഞാനിപ്പോഴാണ് കേള്‍ക്കുന്നത്. ഹരിഹരന്‍ കര്‍ണന്‍ സിനിമയാക്കുന്നു, മഹാഭാരതം സിനിമയാക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്.

മാത്രമല്ല ഹിന്ദിയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിങ്ങനെ വലിയ താരനിരയെ അവതരിപ്പിക്കുന്നു എന്നും കാണാം. യൂട്യൂബില്‍ തപ്പിനോക്കിയാല്‍ ട്രെയ്ലറും ടീസറും എല്ലാം കാണാന്‍ സാധിക്കും.

അതുകൊണ്ട് വാര്‍ത്തകള്‍ സത്യമല്ല. വടക്കന്‍വീരഗാഥയ്ക്ക് ഒരു രണ്ടാംഭാഗം ഒരുക്കാനൊന്നും എനിക്ക് കഴിയില്ല’- ഹരിഹരന്‍ വ്യക്തമാക്കി.

എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച്‌ സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. ചരിത്രത്തിലെ ചതിയന്‍ ചന്തുവിന്റെ വേറിട്ട മുഖമായിരുന്നു ഹരിഹരന്‍ വെള്ളിത്തിരയില്‍ എത്തിച്ചത്.

Advertisement