മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ഒടിയന്. സിനിമ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപെട്ട ഒരു ചിത്രം കൂടിയായിരുന്നു ഇത്. മലയാളികളുടെ എക്കാലത്തെയും പ്രിയ നടി മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക.
ചിത്രം തിയ്യേറ്ററുകളിലെത്തുന്നതിന് മുമ്പ് വലിയ ആകാംഷയിലായിരുന്നു ആരാധകര്‍. വമ്പന്‍ ഹിറ്റാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സിനിമാസ്വാദകരുടെ പ്രതീക്ഷ പോലെ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ചിത്രം റിലീസിന് ശേഷം ഏറെ വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു.
ഒടിയന് സംവിധാനം ചെയ്തത് സംവിധായകന് ശ്രീകുമാര്‍ മേനോനാണ്. ശ്രീകുമാറിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഒടിയന്. ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വലിയ ഹൈപ്പ് ആയിരുന്നു ശ്രീകുമാര്‍ നല്‍കിയിരുന്നത്. എന്നാല്‍ വമ്പന്‍ താര നിര അണിനിരന്ന ചിത്രം പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല.
മാത്രമല്ല മോഹന്‍ലാലിന് അടക്കം വലിയ വിമര്‍ശനം നേരിടേണ്ടിയും വന്നു. ചിത്രത്തിന് വേണ്ടി വലിയ മേക്കോവറായിരുന്നു മോഹന്‍ലാല്‍ നടത്തിയിരുന്നത്. ഒടിയനു ശേഷം ഇപ്പോഴിതാ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് ശ്രീകുമാര്‍ മേനോന്.
ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകന്. വീണ്ടും ഒരു ചിത്രത്തിന് വേണ്ടി താനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന് നേരത്തെ ശ്രീകുമാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്. ശ്രീകുമാറിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘മിഷന് കൊങ്കണ്‍’ എന്നാണ്.
എപ്പോഴത്തേയും പോലെ തന്നെ വമ്പന്‍ പദ്ധതികളാണ് ചിത്രത്തിന് പിന്നില്‍ ഉള്ളതെന്നും ഇതുവരെ കണ്ട ലാലേട്ടനെ ആയിരിക്കില്ല കൊങ്കണില്‍ കാണാന്‍ പോകുന്നതെന്നും ശ്രീകുമാര്‍ മേനോന് പറയുന്നു. മോഹന്‍ ലാല്‍ എന്ന നടനെ ഒരുപാട് ഉയരങ്ങളില്‍ എത്തിക്കുമെന്നും ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.