ആരാണ് മലയാളത്തിന്റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ വന്നേക്കാം. എന്നാല്‍ ആലോചിച്ച് നോക്കിയാല്‍, മോഹന്‍ലാല്‍ എന്ന മഹാനടനാണ് മലയാള സിനിമയുടെ ആക്ഷന്‍ ഉസ്താദ് എന്ന് വ്യക്തമാകും. ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം തന്റെ സൂപ്പര്‍താര പദവി ഉറപ്പിച്ചത്.
മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ പോലും അദ്ദേഹത്തിന്റെ ഫാനായി മാറിയ, അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം.
എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
മോഹന്‍ലാലുമൊത്ത് ഭദ്രന് വീണ്ടും വരുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ട്. അടുത്തിടെ ഭദ്രനും ഇക്കാര്യം പറഞ്ഞിരുന്നു. മോഹന്‍ലാലുമൊത്ത് ഒരു സിനിമ സാധ്യമാകുമെന്നായിരുന്നു ഭദ്രന് പറഞ്ഞത്. അതിനിടെ ഏത് സിനിമ ചെയ്താലും മോഹന്‍ലാല്‍ പറയുന്ന ഒരു പരാതിയും ഭദ്രന് തുറന്നു പറയുന്നു.
‘മോഹന്‍ലാലിന് എന്റെ സിനിമ ചെയ്താല്‍ പിന്നെ സ്ട്രെയിന്‍ ആണ്. എല്ലാ അസുഖങ്ങളും വരും. ലാലും അതെപ്പോഴും പറയും. എന്റെ സിനിമ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഒരു അടുത്ത 6 മാസത്തേക്ക് മറ്റൊരു ചിത്രം ചെയ്യാന്‍ കഴിയില്ല എന്ന്.’
‘എത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും ‘നോ’ എന്നൊരു വാക്ക് പറയാത്ത നടനാണ് ലാല്‍. ലോകത്ത് ഇങ്ങനെയൊരു നടന് വേറെയുണ്ടാകില്ല. ആരേയും നിരാശപ്പെടുത്തില്ല. എല്ലാത്തിനോടും സന്തോഷത്തോട് കൂടെയാണ് അദ്ദേഹം മറുപടി നല്‍കുക’ – ഭദ്രന് പറയുന്നു.