സ്ഫടികം 2 ഇറക്കാനിറങ്ങുന്നവർക്ക് സംവിധായകന്‍ ഭദ്രന്റെ താക്കീത്

25

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും ജനപ്രിയചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികത്തിന് രണ്ടാംഭാഗം ഒരുക്കുകയാണെന്ന് യുവസംവിധായകന്‍ അവകാശപ്പെട്ടിരുന്നു.

Advertisements

നേരത്തേ യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് താന്‍ സ്ഫടികം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിന് പിന്നാലെ സ്ഫടികത്തിന്‍റെ രണ്ടാം ഭാഗം ഇറക്കുന്നതിനെതിരെ നിരവധി ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

‘സ്ഫടികം ഒന്നേയുള്ളൂ… അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ…’ ഭദ്രന്‍ തന്‍റേ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ആകെ 12 സിനിമകള്‍ സംവിധാനം ചെയ്ത ഭദ്രന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം. ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതിന് ശേഷം രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്ഫടികം ടുവിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ബിജു ജെ കട്ടക്കലും മില്ലേനിയം ഓഡിയോസും രംഗത്തെത്തിയിരുന്നു.

സ്ഫടികം 2

മോഹൻലാലിൻറെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു…മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം യുവേർസ് ലൗ വിംഗ് ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യും.

ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്.ബോളിവുഡ് താരം സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്.


വൻ ബഡ്ജറ്റിൽ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ഈ ചിത്രം നിർമിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു… എന്നായിരുന്നു കുറിപ്പ്‌.

Advertisement