തെറിയ്ക്കും മെര്‍സലിനും ശേഷം ആറ്റ്‌ലിയും വിജയും വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ആറ്റ്‌ലി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ചിത്രത്തിന്റെ തിരക്കഥാ രചനകളിലേക്ക് കടന്നുവെന്നും ശക്തമായ തിരക്കഥാ രൂപമാണ് മനസ്സിലുള്ളതെന്നും ആറ്റ്‌ലി പറഞ്ഞു.
താന്‍ നേരത്തെ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലെ വിജയ് കഥാപാത്രങ്ങളേക്കാള്‍ ശക്തമായ കഥാപാത്രത്തെയാണ് പുതിയ ചിത്രത്തില്‍ ഉള്ളതെന്നും ആറ്റ്‌ലി പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിച്ചേക്കും. വിജയും എആര്‍ മുരുകദോസും ഒന്നിക്കുന്ന സര്‍ക്കാര്‍ റിലീസിനൊരുങ്ങുകയാണ്.
നവംബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. സണ്‍ പിക്‌ചേര്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് ചിത്രം സംഗീതം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
എആര്‍ മുരുകദോസും വിജയും രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒന്നിക്കുന്നത്. കത്തി, തുപ്പാക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ക്യാമറ മലയാളിയായ ഗിരീഷ് ഗംഗാധരനാണ്.