വിജയിയും ഷാരൂഖ് ഖാനും എനിക്ക് ഭാര്യയും അമ്മയും പോലെ, രണ്ടുപേരും എന്നെ വിശ്വസിച്ച് സിനിമകള്‍ തന്നു, ആറ്റ്‌ലി പറയുന്നു

60

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകനാണ് ആറ്റ്‌ലി. ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ആറ്റ്‌ലി ഇന്ന് ബോളിവുഡിലും അറിയപ്പെടുന്ന സംവിധായകനായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കിയ ജവാന്‍ വമ്പന്‍ ഹിറ്റായിരുന്നു.

Advertisements

ആറ്റ്‌ലി വിജയിയെ നായകനാക്കി തമിഴില്‍ ഒരുക്കിയ പടങ്ങളെല്ലാം വന്‍ ഹിറ്റാവാറുണ്ട്. ഇപ്പോഴിതാ വിജയിയെ ആണോ ഷാരൂഖ് ഖാനെ ആണോ അടുത്ത സിനിമയില്‍ നായകനാക്കുക എന്ന ചോദ്യത്തിന് ആറ്റ്‌ലി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

Also Read: സുരേഷ് ഗോപി വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞു, ഇനി ഇനി ആരുവിചാരിച്ചാലും അത് തടയാനാവില്ല, കെ സുരേന്ദ്രന്‍ പറയുന്നു

തന്റെ ഭാര്യയേയും അമ്മയേയും സ്‌നേഹിക്കുന്നത് പോലെയാണ് താന്‍ വിജയിയെയും ഷാരൂഖ് ഖാനെയും സ്‌നേഹിക്കുന്നത്. അതുകൊണ്ട് രണ്ടാളെയും ഞാന്‍ തെരഞ്ഞെടുക്കുമെന്നും അമ്മയെയും ഭാര്യയെയും താന്‍ ഒരിക്കലും തള്ളിപ്പറയില്ല, അവര്‍ക്കൊപ്പമാണ് ജീവിക്കുകയെന്നും അതുപോലെയാണ് ഇവരുമെന്നും ആറ്റ്‌ലി പറയുന്നു.

ദളപതി വിജയി കാരണമാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. അദ്ദേഹമാണ് തനിക്ക് തുടര്‍ച്ചയായി സിനിമകള്‍ തന്നതെന്നും താന്‍ തിരിച്ച് അദ്ദേഹത്തിന് ഹിറ്റുകള്‍ നല്‍കിയെന്നും വിജയ് തന്നെ ഒത്തിരി വിശ്വസിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാനും തന്നെ വിശ്വസിച്ചുകൊണ്ടാണ് സിനിമ ചെയ്തതെന്നും ആറ്റ്‌ലി പറയുന്നു.

Also Read: അന്ന് മമ്മൂട്ടിയുടെ സിനിമ ചെയ്ത് അച്ഛന്‍ കടത്തിലായി, ഞങ്ങള്‍ക്ക് നാട് വിടേണ്ടി വരെ വന്നു, ഇന്ന് അതേ നടനെ നായകനാക്കി 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഹിറ്റടിച്ചു, ഇത് ഒരു ചേട്ടന്റെയും അനിയന്റെയും പ്രതികാരമെന്ന് റോണി ഡേവിഡ്

ഷാരൂഖ് ഖാന്റെ ഒരു യെസ് നു വേണ്ടി ഒത്തിരി സംവിധായകരാണ് വെയ്റ്റ് ചെയ്യുന്നത്. പക്ഷേ അദ്ദേഹം തന്നെ വിശ്വസിച്ചുവെന്നും എന്തുകൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്നെ വിശ്വസിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ് താന്‍ ജവാന്‍ ചെയ്തതെന്നും ആറ്റ്‌ലി വ്യക്തമാക്കി.

Advertisement