നടനും സംവിധായകനുമായ പ്രഭുദേവ അടുത്തിടെ ഒരു തമാശ പറഞ്ഞു. പെണ്ണുങ്ങള്‍ ആരും ശരിയല്ലപോലും ആരേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്. ഇതാണു തമാശയായി സിനിമാ രംഗത്തുള്ളവരും പ്രഭുദേവയുടെ ആരാധകരും കരുതിയത്. അല്ലാതെ പ്രഭുദേവയെപ്പോലെ ഒരു കാമദേവന്‍ ഗൗരവമായി സ്ത്രീകളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമോ?
ഹിന്ദി സിനിമാരംഗത്ത് ശക്തനും പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവനുമായിരുന്നു. എത്ര പ്രഗത്ഭനായിരുന്നാലും നയന്‍താരയുടെ കണ്ണീരുമതി പ്രഭുദേവയുടെ എല്ലാ പ്രശസ്തിയും ഇല്ലാതാവാന്‍.
എന്നാല്‍, തന്നെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞിട്ടും നല്ലതുമാത്രമേ നയന്‍താര പ്രഭുദേവയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളൂ. അത്രക്കും നയന്‍താര പ്രഭുദേവയ്ക്കു സ്വന്തമായിരുന്നു. പ്രണയത്തിനുവേണ്ടി കൊതിച്ചിരുന്ന നയന്‍താരയ്ക്ക് അത് ആവോളം നല്‍കി.
അവര്‍ തമ്മില്‍ ഒരു രഹസ്യവും മറച്ചിരുന്നില്ല. അത്രക്കും അടുപ്പമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു. പ്രഭുദേവക്കു വേണ്ടി സ്വന്തം ശരീരത്തില്‍ പച്ചകുത്തി, മതംമാറി വിവാഹവും കഴിച്ചു (ഇല്ലായെന്നും പറയപ്പെടുന്നു).
ഒടുവില്‍ ഇനിയൊന്നും നയന്‍താരയില്‍ നിന്ന് കിട്ടാനില്ലായെന്ന് മനസ്സിലായപ്പോള്‍ പുതിയ പൂക്കള്‍ തേടിപ്പോയി. അപ്പോഴും നയന്‍താര തളര്‍ന്നില്ല. കരഞ്ഞു തീര്‍ക്കാനുള്ളതല്ല തന്റെ ജന്മം എന്ന തീരുമാനത്തോടെ ബഹുഭാഷകളില്‍ അഭിനയിച്ചു. സൂപ്പര്‍ നായികയായി.
പ്രഭുദേവയാണെങ്കില്‍ ജീവിതം ആകാവുന്ന രീതിയില്‍ ആസ്വദിച്ചു. ഒടുവില്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കേട്ടില്ലെ. ‘പെണ്ണുങ്ങള്‍ ശരിയല്ലായെന്ന്’ ചിരിക്കാതെ എന്തുചെയ്യും അല്ലെ..?