അച്ഛനായി അഭിനയിക്കുകയായിരുന്നില്ല അച്ഛനായി മാറുകയായിരുന്നു; എന്റെ തുടക്കം അങ്ങയിൽ നിന്നായതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു : ദിനേശ് പണിക്കരുടെ വീഡിയോയ്ക്ക് സൂരജിന്റെ കമന്റ്

201

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ ആദ്യം നായകനായ ദേവയായി എത്തിയത് സൂരജ് സൺ ആയിരുന്നു. ലുക്ക് കൊണ്ടും അഭിനയം കൊണ്ടും സൂരജ് വളരെ പെട്ടന്ന് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

പിന്നീട് ആരോഗ്യപരമായ ചില കാരണങ്ങൾ ചൂണ്ടികാണിച്ച് സൂരജ് പിന്മാറിയെങ്കിലും സൂരജിന് ലഭിച്ച ആരാധക പിന്തുണ അതുപോലെ തുടരുകയായിരുന്നു. സൂരജ് സണ്ണിന് ശേഷം ദേവ എന്ന കഥാപാത്രമായി ലക്ക്ജിത്ത് സൈനി എത്തി. സൂരജിന് പകരം മറ്റൊരു നടനെ പ്രേക്ഷകർ അംഗീകരിക്കാൻ അല്പം സമയം എടുത്തിരുന്നു.

Advertisements

ALSO READ

ഒന്നുമില്ലായ്മയിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ദുഷ്‌കരമാണ് ; എന്നെ നിരുത്സാഹപ്പെടുത്തിയവരേയും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രചോദിപ്പിച്ചവരേയും പുറകിൽ നിന്ന് ചിരിച്ചവരേയും ഞാൻ ഓർക്കുന്നു : ശ്രുതി രജനീകാന്ത്

പരമ്പരയിൽ ദേവയുടെ അച്ഛൻ കഥാപാത്രമായി എത്തിയത് മുതിർന്ന നടൻ ദിനേശ് പണിക്കർ ആയിരുന്നു. ദിനേശ് പണിക്കർക്ക് പാടാത്ത പൈങ്കിളിയിലെ പ്രകടനത്തിന് ഒരു അവാർഡ് കിട്ടിയിരിക്കുകയാണ് ഇപ്പോൾ. പാടാത്ത പൈങ്കിളിയിലെ പ്രകടനത്തിന് ഐമ അവാർഡ്‌സിൽ മികച്ച സപ്പോർട്ടിങ് ആക്ടർ അവാർഡാണ് ദിനേശ് പണിക്കർക്ക് ലഭിച്ചത്.

കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ദിനേശ് പണിക്കർ സോഷ്യൽ മീഡിയയിലും പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇക്കൂട്ടത്തിൽ സൂരജും ഉണ്ടായിരുന്നു. സൂരജിന്റെ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപാട് ദിവസങ്ങളിൽ അഭിനയിക്കുന്നത് നോക്കി നിന്നു പോയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് സൂരജ് പറഞ്ഞിരിക്കുന്നത്.

ALSO READ

ആ മനുഷ്യന്റെ രാഷ്ട്രീയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ട്, എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വം ഞാനിപ്പോൾ മനസ്സിലാക്കുന്നു : ഹരീഷ് പേരടി

കുറിപ്പ് ഇങ്ങനെ, ‘അഭിനയിക്കുന്നത് നോക്കി നിന്നു പോയ സാഹചര്യങ്ങൾ ഒരുപാട് ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. പല സംശയങ്ങൾ അപ്പോൾ തന്നെ തീർത്തിട്ടുണ്ട്. അച്ഛനായി അഭിനയിക്കുകയായിരുന്നില്ല അച്ഛൻ ആയി മാറുകയായിരുന്നു എന്ന് എനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നു. എന്റെ തുടക്കം അങ്ങയിൽ നിന്നു തന്നെ ആയതുകൊണ്ട് ഞാൻ അതിൽ അഭിമാനിക്കുന്നു’. നന്ദി പറഞ്ഞ് ദിനേശ് പണിക്കരും എത്തി.

 

Advertisement