പാര്‍വതിയെ കല്ല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല!, എനിക്ക് ധൈര്യവുമില്ലായിരുന്നു; നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ വെളിപ്പെടുത്തുന്നു

15

സിബി മലയില്‍ ലോഹിത ദാസ് കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ കിരീടം എന്ന സിനിമ നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. നിര്‍മ്മാണം മാത്രമല്ല ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും ആ നാളുകളില്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടത്തില്‍ മോഹന്‍ലാലും പാര്‍വതിയുമായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

Advertisements

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനരംഗത്തില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം സംവിധായകന്‍ പരിഗണിച്ചത് ദിനേശ് പണിക്കരെയായിരുന്നു. എന്നാല്‍ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഭാര്യയോട് പറഞ്ഞു. കിരീടത്തില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം കിട്ടിയെന്നാണ് ഭാര്യയോട് പറഞ്ഞത്.

പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ അവര്‍ സമ്മതിച്ചില്ല. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്വന്തം സിനിമയില്‍പ്പോലും അഭിനയിക്കാനുള്ള ധൈര്യം താന്‍ കാണിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും ദിനേശ് തുറന്നു പറയുന്നു. അഭിനയിക്കാന്‍ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. ഗാനരംഗത്തില്‍ പാര്‍വതിയുടെ കൈ പിടിച്ച് നടന്നാല്‍ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കൊണ്ടുവരികയായിരുന്നു. പണിക്കര്‍ പറയുന്നു.

Advertisement