ഒരു ചേച്ചിയുടെ സ്ഥാനമാണ് കൊടുത്തത്; മല്ലിക സുകുമാരനുമായുള്ള ആത്മബന്ധത്തെ കുറിച്ച് ദിനേശ് പണിക്കര്‍

132

നിരവധി സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടനാണ് ദിനേശ് പണിക്കര്‍. സിനിമ ജീവിതത്തിനിടെ ഒരുപാട് വീഴ്ചകള്‍ ഈ നടന് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഓരോന്നില്‍ നിന്നും കരകയറി തിരിച്ചുവന്നു. ഇതിനിടെ സീരിയലിലും ദിനേഷ് പണിക്കര്‍ മുഖം കാണിച്ചിട്ടുണ്ട്. നേരത്തെ മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചു. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും ദിനേശ് പണിക്കര്‍ തിളങ്ങിയിട്ടുണ്ട്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിനേശ് പണിക്കര്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ആദ്യകാലത്ത് തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ഒക്കെ ഈ നടന്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ താരങ്ങളുമായുള്ള ബന്ധങ്ങളെക്കുറിച്ചും ദിനേശ് പണിക്കര്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മല്ലിക സുകുമാരനുമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് ദിനേശ് പണിക്കര്‍ പറയുന്നത്. വളരെയധികം ബഹുമാനിക്കുന്ന സ്ത്രീയാണ് അവര്‍. സുകുമാരന്റെ ഭാര്യ എന്ന നിലയിലാണ് ഞാന്‍ അവരെ പരിചയപ്പെടുന്നത്. 1995 ബോക്‌സര്‍ എന്ന ചിത്രത്തില്‍ ചെറിയ ഒരു പ്രശ്‌നമുണ്ടായിരുന്നു. സുകുമാരനെ ആ സമയത്ത് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സമയം ആയിരുന്നു. അത് എന്റെ സിനിമയെ കൂടി ബാധിച്ചു. ഒടുവില്‍ ഞാന്‍ ഇടപെട്ടാണ് അത് പരിഹരിച്ചത്.

മധുസാര്‍ ,മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നിവരൊക്കെ പ്രശ്‌നത്തില്‍ ഇടപെട്ടു. അത് സോള്‍വ് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ മല്ലിക സുകുമാരന്‍ കാണിച്ച മര്യാദയും സ്‌നേഹവും ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. താന്‍ മല്ലിക സുകുമാറിന് ഒരു ചേച്ചിയുടെ സ്ഥാനമാണ് കൊടുത്തതെന്നും ദിനേശ് പണിക്കര്‍ പറയുന്നു.

also readമകളുടെ പ്രായമല്ലേയുള്ളൂ, കീര്‍ത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്, ചിരഞ്ജീവിയെ രൂക്ഷമായി വിമര്‍ശിച്ച് നടി ശ്രീറെഡ്ഡി, വീണ്ടും വിവാദം

Advertisement